- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണ്'; ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമ; 'റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്' സിനിമയുമായി പ്രശാന്ത് മോളിക്കൽ
കൊച്ചി: റോബിൻ ബസും, ഉടമ ഗിരീഷുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. മോട്ടോർ വാഹന വകുപ്പ് തുടർച്ചയായി പിഴയിടുമ്പോഴും, ചെല്ലുന്നിടത്തെല്ലാം നാട്ടുകാരുടെ സ്വീകരണമാണ് ബസിന്. കോൺട്രാക്റ്റ് കാര്യേജ് സ്റ്റേജ് ക്യാരേജായി ഓടുന്നുവെന്നാണ് എം വി ഡിയുടെ കുറ്റാരോപണം. എന്തായാലും, വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന റോബിൻ ബസിന്റെ കഥ സിനിമയാക്കുന്നു. സംവിധായകൻ പ്രശാന്ത് മോളിക്കലാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
വർഷങ്ങൾക്ക് മുൻപ് സിനിമാ കഥ പറയുവാനായി തന്നെ റാന്നിയിൽ നിന്നും എറണാകുളത്ത് എത്തിച്ചത് റോബിൻ ബസ് ആണെന്നും റോബിൻ ബസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുകയുമായിരുന്നു എന്ന് പോസ്റ്റിൽ പറയുന്നു.
'റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മലയാളത്തിലേയും തമിഴിലേയും പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ചിത്രം ജനുവരിയിൽ ചിത്രീകരണം തുടങ്ങും. പത്തനംതിട്ട, പാലക്കാട്, കോയമ്പത്തൂർ, എറണാകുളം എന്നിവിടങ്ങളിലായിരിക്കും ലൊക്കേഷനുകൾ.
പ്രശാന്ത് മോളിക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
സുഹൃത്തുക്കളെ, വർഷങ്ങൾക്ക് മുൻപ് നിർമ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണ്. പതിവായി മുന്നോട്ടുള്ള യാത്രകളിൽ എന്റെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയിൽ അതിന്റെ റിലീസ് എത്തി നിൽക്കുകയും ആണ്. ആദ്യ സിനിമയ്ക്ക് (KOON) ശേഷം സംഭവിക്കുന്ന യഥാർത്ഥ വിജയത്തിനായി മാസങ്ങൾക്ക് മുൻപ് തന്നെ കഥകൾ അന്വേഷിച്ച് തുടങ്ങുകയും, അവയിൽ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നിൽക്കുകയും, മറ്റ് ചില കഥകൾ ചർച്ചകളിൽ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിൻ ബസ് സംഭവം നമുക്ക് മുന്നിൽ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്.
പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിർമ്മിതങ്ങളായ ടാർഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിൻബലത്തിൽ തച്ചുടച്ച് തകർത്തു കൊണ്ടുള്ള റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ ഇറങ്ങുകയാണ്. Based on a true story - ROBIN - All india tourist permit. കഥ പറഞ്ഞപ്പോൾ തന്നെ നമുക്കിത് ചെയാം എന്ന് പറഞ്ഞ് മുന്നോട്ട് വന്ന നിർമ്മാതാക്കളെ നന്ദിയോടെ ഓർക്കുന്നു. എല്ലാവരുടേയും സഹായ സഹകരണങ്ങളും, വിലയേറിയ പിന്തുണയും പ്രതീക്ഷിച്ച് കൊണ്ട് പ്രശാന്ത് മോളിക്കൽ ഡയറക്ടർ.
മറുനാടന് മലയാളി ബ്യൂറോ