- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആർആർആർ മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് ലഭിക്കും.. കുറിച്ച് വച്ചോളൂ'; ഹോളിവുഡ് നിർമ്മാതാവ് ജേസൺ ബ്ലും; സിനിമയെ പ്രശംസിച്ച് ഹോളിവുഡിലെ പ്രമുഖർ
ന്യൂയോർക്ക്: രാജമൗലുടെ സിനിമയായ ആർആർആർ ഏവരെയും ഞെട്ടിക്കുകയാണ്. രാം ചരണും ജൂനിയർ എൻടിആറും അഭിനയിച്ച ഈ ചിത്രം ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുത്തത്. അമ്പരിപ്പിക്കുന്ന ഡാൻസ് സീക്വൻസുകൾ, ദൃശ്യ ഭംഗി, അതിശയിപ്പിക്കുന്ന ഫൈറ്റ് സെഗ്മെന്റുകൾ എന്നിവയാൽ സമ്പന്നമാണ് സിനിമ. നിരവധി പേർ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, ഹോളിവുഡ് നിർമ്മാതാവായ ജേസൺ ബ്ലൂമും ആർആർആറിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം രാജമൗലിയുടെ ആർആർആറിന് ലഭിക്കുമെന്ന് ഉറപ്പാണെന്നാണ് ജേസൺ പ്രവചിച്ചിരിക്കുന്നത്. ഓസ്കാർ നോമിനേറ്റഡ് സിനിമയായ 'ഗെറ്റ് ഔട്ട്', 'പാരനോർമൽ ആക്ടിവിറ്റി', 'ഇൻസിഡിയസ്' തുടങ്ങിയ ഹൊറർ സിനിമകൾ നിർമ്മിച്ച ഹോളിവുഡ് സ്റ്റുഡിയോ ബ്ലുംഹൗസിന്റെ സ്ഥാപകനായ ജേസൺ ബ്ലൂമാണ് ആർആർആറിന് ഓസ്കാർ ലഭിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.
'ആർആർആറിന് മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് ലഭിക്കും. കുറിച്ച് വച്ചോളൂ' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്'. ചിത്രത്തിൽ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശരൺ, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. അല്ലൂരി സീതാരാമ രാജു, കൊമരം ഭീം, എന്നീ രണ്ട് ഇന്ത്യൻ വിപ്ലവകാരികൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്നതാണ് സിനിമയുടെ കഥ. ഇരുവരുടെയും സൗഹൃദവും സിനിമയിലെ പ്രധാന ഇതിവൃത്തമാണ്.
ഓസ്കർ ജേതാവായ ജെസീക്ക ചാസ്റ്റെയ്ൻ ചിത്രത്തെ പ്രശംസിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ ചിത്രം ഒരു പാർട്ടി പോലെയായിരുന്നുവെന്നാണ് ജെസീക്ക ട്വീറ്റ് ചെയ്തത്.
മറുനാടന് ഡെസ്ക്