കൊച്ചി: ബ്രഹ്മപുരത്ത് തീയണഞ്ഞെന്ന് പറയുമ്പോഴും ജനങ്ങളിലെ ആശങ്ക ഇപ്പോഴും അതേപടി നിലനിൽക്കുന്നുവെന്നതാണ് സമൂഹമാധ്യമത്തിലെ കുറിപ്പുകൾ സൂചിപ്പിക്കുന്നത്.ഇപ്പോഴിത സമാനമായ കുറിപ്പ് പങ്കുവെച്ച് രംഗെത്തിത്തിയിരിക്കുകയാണ് ചലച്ചിത്രം താരം സജിത മഠത്തിൽ.

ബ്രഹ്മപുരത്തെ തീയടങ്ങിയെന്ന് മാധ്യമങ്ങൾ പറയുന്നു എന്നാൽ തന്റെ ഫ്‌ളാറ്റിന് പുറത്ത് ഇപ്പോളും പുകയാണെന്ന് നടി സജിത മഠത്തിൽ സമൂഹമാധ്യമത്തിൽ കുറിച്ചു.ഫ്‌ളാറ്റിന് പുറത്തേക്കുള്ള ചിത്രവും താരം പോസ്റ്റിനൊപ്പം പങ്കുവെച്ചിടുണ്ട്.

സജിതമഠത്തിനലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

'ഇങ്ങിനെയാണ് ഫ്‌ളാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്നത്. ഇത് ബ്രഹ്മപുരത്തു നിന്നുള്ള പുകയാണോ? അവിടെ തീ കെടുത്തി, പുക ഒഴിഞ്ഞു എന്നാണ് മാധ്യമങ്ങളിൽ നിന്ന് മനസ്സിലായത്. പിന്നെ ഇതെന്തു പ്രതിഭാസമാകും? വിവരമുള്ളവർ പറഞ്ഞു തരണേ. ജനലും വാതിലുമൊക്കെ തുറന്നു കിടക്കുകയാണ് !'- സജിത മഠത്തിൽ പറയുന്നു.

 

നേരത്തെയും വിഷയത്തിൽ പ്രതികരണവുമായി സജിതാമഠത്തിൽ എത്തിയിരുന്നു. വിഷയത്തിൽ ആദ്യം പ്രതികരിച്ച ചലിചിത്ര പ്രവർത്തകരിലൊരളായിരുന്നു അവർ. സംവിധായകൻ ആഷിഖ് അബുവും ഇന്ന് വിഷയത്തിൽ പ്രതികരണവുമായെത്തിയിരുന്നു. ഞാൻ കൊച്ചിയിൽ പോയിട്ടും എവിടെയും പുക കണ്ടില്ലെന്നായിരുന്നു സംവിധായകൻ കുറിച്ചത്.