- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്ര മോശം അവസ്ഥയിലാണെങ്കിലും ആളുകൾക്ക് മുന്നിൽ പുഞ്ചിരിച്ചു നിൽക്കണം; ആശുപത്രി വാസത്തിന് ശേഷമുള്ള ചിത്രം പങ്കുവെച്ച് സമന്ത; പഴയ സന്തോഷം മുഖത്തിലെന്നും എന്ത് അവസ്ഥയാണെന്നും ആരാധകർ; താരത്തിന്റെ പുതിയ ഫോട്ടോ ചർച്ചയാകുന്നു
ഹൈദരാബാദ്: രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തെ കുറിച്ച് സാമന്ത തന്നെയാണ് വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. താരത്തിന് രോഗശാന്തി നേർന്ന് ആരാധകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ ആശുപത്രിവാസത്തിന് ശേഷമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാമന്ത. ഇൻസ്റ്റഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയതിന് ശേഷം ഇതാദ്യമായിട്ടാണ് സാമന്ത സ്വന്തം ചിത്രം പങ്കുവെക്കുന്നത്. യശോദ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി.
എത്ര മോശം അവസ്ഥയിലാണെങ്കിലും ആളുകൾക്ക് മുന്നിൽ പുഞ്ചിരിച്ചു കൊണ്ട് നിൽക്കണമെന്ന് എന്റെ നല്ല സുഹൃത്തായ രാജ്‌നിധി മോറു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഒരു ദിവസത്തേക്ക് കടമെടുക്കുകയാണ്. 11ന് കാണാം സാമന്ത കുറിച്ചു. പ്രിയതാരത്തിന് രോഗശാന്തി നേർന്ന് ആരാധകർ എത്തിയിട്ടുണ്ട്. കൂടാതെ 'സാം' ക്ഷീണിതയാണെന്നും ആ പഴയ സന്തോഷം മുഖത്തില്ലെന്നും ആരാധകർ പറയുന്നു.
യശോദയുടെ ട്രെയിലർ പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് രോഗത്തെ കുറച്ച് നടി വെളിപ്പെടുത്തിയത്. ട്രെയിലറിന് ലഭിച്ച പ്രതികരണങ്ങൾ തന്നെ ശക്തിപ്പെടുത്തിയെന്നും നിങ്ങൾ തരുന്ന സ്‌നേഹവും കരുതലുമാണ് വെല്ലുവിളികൾ നേരിടാനുള്ള കരുത്തെന്നും സാമന്ത പറഞ്ഞു.
കുറച്ച് മാസങ്ങൾക്ക് മുൻപ് ഓട്ടോ ഇമ്മ്യൂൺ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായിക്കഴിഞ്ഞ ശേഷം നിങ്ങളോട് പറയാമെന്ന് കരുതിയതായിരുന്നു. പക്ഷേ, ഇത് ഭേദമാകാൻ ഞാൻ വിചാരിച്ചതിലും സമയമെടുക്കുമെന്നും സാമന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ