ലയാള സിനിമയിലെ വളരെ ബോൾഡായ നടിയാണ് സാനിയ ഇയ്യപ്പൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ ലോകത്തിന്റെ പല ഭാഗത്തേക്കും ഒരു പാട് യാത്രകളും താരം നടത്തിയിട്ടുണ്ട്.

ഈ വർഷം പകുതിയാകും മുൻപേ തന്നെ ലോകത്തിന്റെ ഒട്ടേറെ ഭാഗങ്ങളിലേക്ക് സാനിയ യാത്രകൾ നടത്തിക്കഴിഞ്ഞു. ഇക്കുറി തന്റെ പിറന്നാൾ അടിച്ചുപൊളിക്കാൻ അൽപം സ്‌പെഷൽ ആയൊരു യാത്രയിലാണ് സാനിയ.

കെനിയയാണ് ഇത്തവണ സാനിയ പിറന്നാൾ ആഘോഷത്തിനായി തിരഞ്ഞെടുത്തത്. ഇവിടെ നിന്നുള്ള ഒട്ടേറെ മനോഹര ദൃശ്യങ്ങൾ സാനിയ പങ്കുവച്ചിട്ടുണ്ട്. കെനിയക്കാർക്കൊപ്പം അടിച്ചു പൊളിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് താരം പങ്കുവെച്ചത്.തനിച്ചാണ് സാനിയയുടെ കെനിയൻ യാത്ര. പിറന്നാളിന് താൻ സ്വയം കൊടുത്ത ഒരു സമ്മാനം ആണിതെന്ന് സാനിയ കുറിച്ചു.

 
 
 
View this post on Instagram

A post shared by Saniya Iyappan (@_saniya_iyappan_)

കെനിയക്കാരോടൊപ്പം ആടിപ്പാടുന്ന വിഡിയോകളും ഈ കൂട്ടത്തിലുണ്ട്. കൂടാതെ സിംഹത്തിന്റെയും പുള്ളിപുലിയുടെയും വിഡിയോയും സീബ്രാകൂട്ടത്തിനടുത്ത് നിൽക്കുന്ന സാനിയയുടെ ദൃശ്യങ്ങളുമൊക്കെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ കെനിയയിൽ സ്ഥിതി ചെയ്യുന്ന മസായ് മാരയാണ് ഈ ദൃശ്യങ്ങളിൽ കാണുന്ന സ്ഥലം. ആഫ്രിക്കയിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് ഇത്. 1,510 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ സ്ഥലം, സമുദ്രനിരപ്പിൽ നിന്ന് 1,500 മുതൽ 2,170 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

മൃഗസ്‌നേഹികളുടെ പറുദീസയായ ഈ സ്ഥലം, 95-ലധികം ഇനം സസ്തനികൾക്കും 570 ലധികം ഇനം പക്ഷികൾക്കും ആതിഥേയത്വം വഹിക്കുന്നു. സിംഹങ്ങൾ, ചീറ്റകൾ, ആനകൾ, കാണ്ടാമൃഗങ്ങൾ, ആഫ്രിക്കൻ എരുമകൾ, കാട്ടുപോത്ത്, ജിറാഫ്, സീബ്ര തുടങ്ങി നിരവധി മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ഇവിടെ കാണാനാവും.