വയനാട്: സഞ്ജുവും ബേസിൽ ജോസഫും തമ്മിലുള്ള സൗഹൃദം പലപ്പോഴായി നാം അറഞ്ഞിട്ടുള്ളതാണ്.സമൂഹമാധ്യമത്തിൽ കൂടി പങ്കുവെക്കുന്ന വീഡിയോകളിലൂടെയും വിവരങ്ങളിലൂടെയും ഈ സൗഹൃദത്തിന്റെ ആഴവും പരപ്പും നമുക്ക് വ്യക്തമായതാണ്.കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് സംവിധായകനും നടനുമായ ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും കുഞ്ഞ് പിറന്നത്.ഈ സന്തോഷം ബേസിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മകൾക്ക് 'ഹോപ്പ്' എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും ബേസിൽ അറിയിച്ചു.

ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും കുഞ്ഞിനെ കാണാനെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ബേസിൽ. ഇരുവരും ഒരുപാട് സമ്മാനങ്ങളുമായി കാണാനെത്തിയെന്ന് ബേസിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒപ്പം സഞ്ജുവിനും ചാരുലതയ്ക്കും എലിസബത്തിനും കുഞ്ഞിനും കുടുംബാംഗങ്ങൾക്കും ഒപ്പമുള്ള സെൽഫിയും ബേസിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'ലോഡ് കണക്കിന് സമ്മാനങ്ങളുമായി സഞ്ജു അങ്കിളും ചാരു ആന്റിയും വീട്ടിലെത്തി.' - ബേസിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കുഞ്ഞുണ്ടായതിൽ സന്തോഷം അറിയിച്ച് ഇരുവരും മുമ്പ് അയച്ച കാർഡും ബേസിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

 
 
 
View this post on Instagram

A post shared by Basil ⚡Joseph (@ibasiljoseph)

2017-ലായിരുന്നു ബേസിലിന്റേയും എലിസബത്തിന്റേയും വിവാഹം. കഴിഞ്ഞ ഫെബ്രുവരി 15-നാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. എലിസബത്തിനും കുഞ്ഞിനുമൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രം ബേസിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം മറ്റേണിറ്റി ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.