ചെന്നൈ: നടൻ ജയറാമിന്റെ വീട്ടിൽ അതിഥിയായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ഭാര്യ ചാരുലത രമേഷും. ജയറാം തന്നെയാണ് സഞ്ജുവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവച്ചത്.

''പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. സഞ്ജു, ചാരു. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം'' ജയറാം ഫേസ്‌ബുക്കിൽ കുറിച്ചു. നമ്മുടെ സ്വന്തം ജയറാമേട്ടനും, കുടംബത്തിനുമൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. കാളിദാസിനെ മിസ് ചെയ്തു, സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 
 
 
View this post on Instagram

A post shared by Jayaram (@actorjayaram_official)

 

പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ ആണ് ജയറാമിന്റേതായി പുറത്തുവരാനിരിക്കുന്നത്. വൻതാര നിര അണിനിരക്കുന്ന ചിത്രത്തിൽ ജയറാമിന് പുറമേ മലയാള താരങ്ങളായ ബാബു ആന്റണി, റിയാസ് ഖാൻ ഐശ്വര്യ ലക്ഷ്മി എന്നിവരും അഭിനയിച്ചിട്ടുണ്ട്.