ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തിനെ സന്ദർശിച്ചതിന്റെ ആഹ്ലാദം പങ്കുവച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. രജനിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് തന്റെ ആഗ്രഹം സഫലമായ കാര്യം സഞ്ജു സാംസൺ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെ ആണ് തന്റെ പ്രിയ താരത്തെ കണ്ട വിവരം താരം സഞ്ജു അറിയിച്ചിരിക്കുന്നത്. ഏഴാമത്തെ വയസ് മുതൽ താൻ രജനികാന്തിന്റെ വലിയ ആരാധകനായിരുന്നുവെന്ന് സഞ്ജു പറയുന്നു.

'ഏഴാമത്തെ വയസ്സിൽ സൂപ്പർ രജനി ആരാധകനാണ്,, ഒരു ദിവസം ഞാൻ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുമെന്ന് ഞാൻ എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു..ഒടുവിൽ 21 വർഷങ്ങൾക്ക് ശേഷം തലൈവർ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി', എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം സഞ്ജു സാസംസൺ കുറിച്ചിരിക്കുന്നത്.