തിരുവനന്തപുരം: ഭാര്യ ചാരുലതയ്ക്ക് ഇൻസ്റ്റഗ്രാമിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ച് ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഭാര്യ ചാരുലതയുടെ തമാശകൾ നിറഞ്ഞ വിഡിയോകൾ ചേർത്താണ് സഞ്ജു ഇൻസ്റ്റയിൽ കുറിപ്പ് പങ്കുവച്ചത്. 'ഏറ്റവും പക്വതയുള്ള ആൾക്ക് പിറന്നാൾ ആശംസകൾ' എന്ന അടിക്കുറിപ്പ് നൽകി. വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. സിനിമാ താരം കാളിദാസ് ജയറാം, ഇന്ത്യൻ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയവരും സഞ്ജുവിന്റെ വിഡിയോയ്ക്കു താഴെ ചാരുലതയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.

സഞ്ജു തന്റെ ഭാര്യ ചാരുവിന് നൽകിയ ആശംസ വീഡിയോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആണ്. മോഹൻലാൽ ശ്രീനിവാസൻ ചിത്രം അക്കരെ അക്കരെയിൽ ഗാനത്തിനോടൊപ്പം ചാരുവിന്റെ തമാശ നിറഞ്ഞ രംഗങ്ങൾ ചേർത്താണ് സഞ്ജു വീഡിയോ നിർമ്മിച്ചിരിക്കുന്നത്.

 
 
 
View this post on Instagram

A post shared by Sanju V Samson (@imsanjusamson)

'എനിക്ക് അറിയാവുന്നതിൽ ഏറ്റവും സന്തോഷവും തമാശയും പക്വതയുമുള്ള വ്യക്തിക്ക് പിറന്നാൾ ആശംസകൾ' എന്ന് സഞ്ജു കുറുപ്പെഴുതിയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം വീഡിയോ പങ്കുവച്ച് സഞ്ജുവിന്റെ നിലവിലുള്ള അവസ്ഥ പുറത്ത് വിടണമെന്നാണ് പോസ്റ്റിന് താഴെ നിരവധി പേർ കമന്റ് രേഖപ്പെടുത്തന്നത്. ചാരുലതയ്ക്ക് ഇതിലും വലത് ഇനി ഒന്നും വരാനില്ലയെന്നും കമന്റുകളായി എത്തിട്ടുണ്ട്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2018 ഡിസംബറിലാണ് സഞ്ജുവും ചാരുലതയും തമ്മിൽ വിവാഹിതരാകുന്നത്. ഇരുവരും ഒരുമിച്ച് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പഠിച്ചിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾക്കായി കേരള ടീം ക്യാംപിലാണ് സഞ്ജു ഇപ്പോഴുള്ളത്. കേരള ടീമിന്റെ ക്യാപ്റ്റനാണു സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ശേഷമാണ് സഞ്ജു കേരളത്തിനൊപ്പം ചേർന്നത്.