കൊച്ചി: മെഗാ സ്റ്റാർ മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ആൾ മാപ്പുപറഞ്ഞു. ഇയാളുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2024ൽ കേരളത്തിൽ വരേണ്ട മാറ്റങ്ങൾ എന്ന വിഷയത്തിൽ ഒരു യൂട്യൂബ് ചാനൽ നടത്തിയ പബ്ലിക് റെസ്പോൺസിനിടയിലായിരുന്നു സംഭവം.

മമ്മൂട്ടി മരിക്കണം എന്നായിരുന്നു സനോജ് റഷീദ് എന്നയാളുടെ മറുപടി. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇയാൾക്കെതിരെ മമ്മൂട്ടി ഫാൻസ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിദ്വേഷ പ്രചാരണത്തിൽ മാപ്പ് പറഞ്ഞിരിക്കുകയാണ് സനോജ്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

'ഇന്നലെ മദ്യത്തിന്റെ ലഹരിയിൽ നടന്നതാണ്. മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാൻ മാപ്പ് ചോദിക്കുന്നു..'' എന്നാണ് സനോജ് റഷീദ് ഖേദം പ്രകടിപ്പിക്കുന്ന വീഡിയോയിൽ പറയുന്നത്. സാബു അലി മട്ടാഞ്ചേരി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.

മമ്മൂട്ടി മരിക്കണം എന്നതാണ് 2024ൽ സംഭവിക്കേണ്ട മാറ്റം എന്നാണ് ഇയാൾ പറഞ്ഞത്. മോഹൻലാൽ ഉയർച്ചയിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 
 
 
View this post on Instagram

A post shared by Anchu mjr (@kaar_baar)