മുംബൈ: സത്യം ശിവം സുന്ദരം എന്ന ഹിന്ദി ഗാനം കേൾക്കാത്തവരുണ്ടാകില്ല.ഒരിക്കലെങ്കിലും അതിന്റെ ദൃശ്യം കാണാത്തവരും.
അവർക്കൊന്നും ഒരിക്കലും മറക്കാനാകാത്ത നടിയാണ് സീനത്ത് അമൻ.സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത അവർ കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിലേക്ക് ചുവടുവച്ചത്.തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു എൻട്രി.

ഇപ്പോൾ ശ്രദ്ധനേടുന്നത് 1978ൽ പുറത്തിറങ്ങിയ സത്യം ശിവം സുന്ദരം സിനിമയിലെ ഒരു വിവാദചിത്രത്തെക്കുറിച്ചുള്ള പോസ്റ്റാണ്. രാജ് കപൂർ സംവിധാനം ചെയ്ത ചിത്രത്തിൽ രൂപ എന്ന ഗ്രാമീണ പെൺകുട്ടിയായാണ് സീനത്ത് വേഷമിട്ടത്. സിനിമയുടെ ലുക്ക് ടെസ്റ്റിനായി എടുത്ത ചിത്രമാണ് വിവാദങ്ങൾക്ക് കാരണമായത്. ഡീപ് നെക്കിലുള്ള ബ്ലൗസ് ധരിച്ച് ഇരിക്കുന്ന സീനത്തിനെയാണ് ചിത്രത്തിൽ കാണുന്നത്. ഈ ചിത്രം പുറത്തുവന്നത് വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന തരത്തിലുള്ള പ്രചാരണമുണ്ടായി. അശ്ലീല പ്രദർശനം നടത്തി എന്നാരോപിച്ച് ചിത്രത്തിനെതിരെ എടുത്ത കേസ് സുപ്രീംകോടതി തള്ളിയിരുന്നു.ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. മനുഷ്യ ശരീരത്തെ താൻ അശ്ലീലമായി കണ്ടിട്ടില്ല എന്നാണ് താരം പറഞ്ഞത്. അശ്ലീല പ്രദർശിപ്പിച്ചതിന് കേസെടുത്തത് തന്നെ അമ്പരപ്പിച്ചുവെന്നും താരം വ്യക്തമാക്കി.

സീനത്ത് അമന്റെ കുറിപ്പ്

1977 ൽ സത്യം ശിവം സുന്ദരം സിനിമയുടെ ലുക് ടെസ്റ്റിനായി ജെപി സിംഗാൾ എടുത്ത ചിത്രമാണ് ഇത്. ഓസ്‌കർ വിജയിയായ ഭാനു അതൈയ ആണ് എന്റെ വസ്ത്രം ഡിസൈൻ ചെയ്തത്.

ബോളിവുഡിന്റെ ചരിത്രം അറിയാവുന്നവർക്ക് സിനിമയിലെ എന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് അറിവുണ്ടാകും. അശ്ലീല പ്രദർശനം നടത്തിയെന്ന ആരോപണം എന്നെ എപ്പോഴും അമ്പരപ്പിക്കാറുണ്ട്. മനുഷ്യ ശരീരത്തിൽ ഞാൻ ഒരിക്കലും അശ്ലീലം കണ്ടിരുന്നില്ല. സംവിധായകന്റെ അഭിനേതാവായിരുന്നു ഞാൻ. എന്റെ ജോലിയുടെ ഭാഗമായിരുന്നു ഈ ചിത്രം. രൂപയുടെ ശരീരസൗന്ദര്യം ഇതിവൃത്തത്തിന്റെ കാതൽ ആയിരുന്നില്ല, മറിച്ച് അതിന്റെ ഒരു ഭാഗമായിരുന്നു. അത് പോലെ, സെറ്റ് അങ്ങനെയൊരു സ്ഥലമല്ല. ഡസൻ കണക്കിന് ക്രൂ അംഗങ്ങൾക്ക് മുന്നിൽ ഓരോ രംഗവും ചിത്രീകരിച്ചിരുന്നത്.

സംവിധായകൻ രാജ് കുമാർ ആണ് എന്നെ ചിത്രത്തിലേക്ക് കൊണ്ടുവന്നത്. പക്ഷേ എന്റെ വെസ്റ്റേൺ ഇമേജിൽ ആശങ്കയുണ്ടായിരുന്നു. എന്നെ ഈ വേഷത്തിൽ പ്രേക്ഷകർ അംഗീകരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു. അതിനാലാണ് ഈ ടെസ്റ്റ് നടത്തിയത്. കൂടാതെ ജാഗോ മോഹൻ പ്യാരെ എന്ന ഗാനവും എന്നെക്കൊണ്ട് ചിത്രീകരിച്ചു.

 
 
 
View this post on Instagram

A post shared by Zeenat Aman (@thezeenataman)