കറാച്ചി: പാക്കിസ്ഥാന്റെ സ്റ്റാർ പേസർ ഷഹീൻ അഫ്രീദിയും മുൻ പാക് നാകയൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷ അഫ്രീദിയും വിവാഹിതരായി. കറാച്ചിയിൽ നടന്ന പ്രൗഢമായ ചടങ്ങിലായിരുന്നു വിവാഹം. ക്യാപ്റ്റൻ ബാബർ അസം ഉൾപ്പെടെ നിരവധി പാക് ക്രിക്കറ്റ് താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ഫ്രാഞ്ചൈസി ലാഹോർ ഖലന്ദർസ് ട്വിറ്ററിൽ ഷഹീന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ബാബറിനെ കൂടാതെ സർഫറാസ് ഖാൻ, ഷദാബ് ഖാൻ, നസീം ഷാ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ സർഫറാസ് ഖാൻ, ശതബ് ഖാൻ, നസീം ഷാ തുടങ്ങിയവരും കറാച്ചിയിലെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. പാക്കിസ്ഥാൻ സൂപ്പർ ലീഗ് ടീം ലാഹോർ ക്വാലാൻഡേഴ്‌സ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പിനിടെ കാലിനു പരുക്കേറ്റ അഫ്രീദി, പാക്കിസ്ഥാൻ സൂപ്പർ ലീഗിനു മുൻപേ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

 

ഫെബ്രുവരി പതിമൂന്നിനാണ് പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ എട്ടാം പതിപ്പിനു തുടക്കമാകുന്നത്. ലാഹോർ ക്വാലാൻഡേഴ്‌സും മുൾട്ടാൻ സുൽത്താൻസും തമ്മിലാണ് ആദ്യ മത്സരം. ലാഹോർ ടീമിന്റെ ക്യാപ്റ്റനാണ് ഷഹീൻ അഫ്രീദി. പിഎസ്എല്ലിന്റെ അവസാന സീസണിൽ ക്വാലാൻഡേഴ്‌സായിരുന്നു വിജയികൾ.