തിരുവനന്തപുരം: നടി ഷംന കാസിം വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. വിവാഹ തീയ്യതി എന്നാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി


ഇപ്പോൾ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ സജീവമാണ് താരം.നിരവധി ചാനൽ പ്രോഗ്രാമുകളിൽ സജീവമായി നൃത്തച്ചുവടുകൾ വെച്ച് ആസ്വാദകരുടെ കയറി നേടിയ താരം കൂടിയാണ് ഷംന . വർഷങ്ങളായി കൈരളിയുമായി അടുത്ത ബന്ധം ഷംന സൂക്ഷിക്കുന്നു .