- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു; ഓസ്കാർ വേദിയിലെ ദീപികയെ പ്രശംസിച്ച് ശിവൻകുട്ടി; കറുപ്പിനെ അനുകൂലിച്ചും വിമർശിച്ചും കമന്റുകളും
മുംബൈ: ഇന്നലെ നടന്ന ഓസ്‌കർ പുരസ്‌കാര നിശയിൽ പതിനാറ് അവതാരകരിൽ ഒരാളായി എത്തിയ ഏക ഇന്ത്യൻ വ്യക്തിയായിരുന്നു ബോളിവുഡ് നടി ദീപിക പദുക്കോൺ. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം നേടിയ ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന ഗാനം സദസ്സിന് പരിചയപ്പെടുത്താനാണ് ദീപിക ലോക സിനിമാ വേദിയിലെത്തിയത്. ഇപ്പോഴിതാ ഓസ്‌കറിൽ തിളങ്ങിയ ദീപികയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
'ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു..',ഓസ്‌കറിലെ ദീപികയുടെ ചിത്രം പങ്കുവച്ച് മന്ത്രി കുറിച്ചു. കറുത്ത വെൽവെറ്റ് ഗൗൺ ധരിച്ചെത്തിയ ദീപിക നാട്ടു നാട്ടുവിനെക്കുറിച്ച് വളരെ മനോഹരമായി വിവരിച്ചു.
ദീപികയും ഷാറൂഖ് ഖാനും ഒന്നിച്ച ഏറ്റവും പുതിയ ചിത്രം പഠാൻ ഏറെ വിവാദമായിരുന്നു. ചിത്രത്തിലെ 'ബേഷാരം രംഗ്' ഗാനരംഗത്ത് ദീപിക ധരിച്ച വസ്ത്രത്തിന്റെ പേരിലാണ് വിവാദങ്ങൾ ഉടലെടുത്തത്. ഗാനത്തിന്റെ വരികളും ദീപികയുടെ ഓറഞ്ച് ബിക്കിനിയും മതവികാരം വ്രണപ്പെടുത്തുന്നെന്ന് പറഞ്ഞ് ബഹിഷ്‌കരണാഹ്വാനം പോലുമുണ്ടായി.
അതേസമയം മന്ത്രിയുടെ ഫേയ്‌സ്ബുക്ക് കുറിപ്പിന് അപ്രതീക്ഷിത കമന്റുകളാണ് ലഭിക്കുന്നത്. കറുത്ത ഗൗൺ ധരിച്ചെത്തിയ ദീപികയുടെ ചിത്രം മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളാനാണ് വഴിയൊരുക്കിയത്. 'പിണറായിക്കെതിരെയുള്ള വ്യത്യസ്തമായ പ്രതിഷേധം', 'ദീപിക വരെ പ്രതിഷേധിക്കണമെങ്കിൽ പിണറായിടെ റേഞ്ച്', 'നൈസായി പിണറായിയെ ട്രോളിയല്ലേ', 'കറുപ്പിന് ഏഴഴക് ആണ്' എന്നിങ്ങനെയാണ് കമന്റുകൾ.
മറുനാടന് മലയാളി ബ്യൂറോ