- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾക്ക് പാട്ടു കേൾക്കൽ ഹറാമാണോ? ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത് ! തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ': വിമർശനവുമായി ഷുക്കൂർ വക്കീൽ
കൊച്ചി: ആരാണ് 'തൊപ്പി' എന്ന് അറിയാത്തവർ കൂടി, അടുത്തിടെ സോഷ്യൽ മീഡിയയിലെ ചർച്ച വഴി അറിഞ്ഞുകാണും പയ്യൻസിനെ. ഫേസ്ബുക്ക് ജീവികൾക്ക് പലർക്കും തൊപ്പിയെ അത്ര പരിചയമില്ല. ഇൻസ്റ്റ തലമുറയ്ക്ക് തൊപ്പിയെ കവിഞ്ഞേ മറ്റാരും ഉള്ളു എന്നതാണ് സ്ഥിതി.
യുട്യൂബറും ഇൻസ്റ്റഗാം ഇൻഫ്ളുവൻസറും, ഗെയിമറുമായ കണ്ണൂർ മങ്ങാട്ടെ നിഹാദിനെ കുറിച്ചാണ് പറയുന്നത്. ഒരു തുണിക്കട ഉദ്ഘാടനത്തിന് തൊപ്പി എത്തിയപ്പോൾ ദേശീയപാതയിൽ വണ്ടിയോടിക്കാൻ കഴിയാത്ത അത്ര വലിയ ജനക്കൂട്ടമാണ് ഉണ്ടായത്. നൂറുകണക്കിന് കുട്ടികളും കൗമാരക്കാരുമാണ് തൊപ്പിയെ കാണാനും, അർധതെറിപ്പാട്ട് കേൾക്കാനും എത്തിയത്. വളാഞ്ചേരി പട്ടണം ബ്ലോക്കാവുന്ന നിലയിൽ സ്കൂൾകുട്ടികൾ നിറഞ്ഞത്. കീഴ്ശ്വാസത്തിന്റെ പച്ചമലയാളവാക്ക് ആവർത്തിച്ച് ഉച്ചരിച്ചുകൊണ്ട് തൊപ്പിയുണ്ടാക്കിയ ചക്കക്കുരുപ്പാട്ട് നൂറുകണക്കിന് കുട്ടികളാണ് ഏറ്റുപാടുന്നത്.
ഈ പശ്ചാത്തലത്തിൽ തൊപ്പി പുതിയ തലമുറയിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് എഴുതുകയാണ് 'ന്നാ താൻ കേസ് കൊട് ഫെയിം' നടൻ ഷുക്കൂർ വക്കീൽ. തൊപ്പി പറയുന്നതും അട്ടഹസിക്കുന്നതുമെല്ലാം അശ്ലീല ഭാഷയിലാണെന്നും മക്കളെ തൊപ്പിമാരിൽ നിന്ന് കാത്തോളണേയെന്നും ഷുക്കൂർ വക്കിൽ ഫേസ്ബുക്കിൽ കുറിച്ചു.
ഷുക്കൂർ വക്കീലിന്റെ പോസ്റ്റിന് സ്വാഭാവികമായും സമ്മിശ്ര പ്രതികരണം തന്നെ
ഷുക്കൂർ വക്കീലിന്റെ പോസ്റ്റ് ഇങ്ങനെ:
ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയിൽ സ്ക്കൂൾ കുട്ടികളുമായി വർത്താനം പറഞ്ഞത് . അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത് Santhosh Keezhattoor അവരോട് തൊപ്പിയെ അറിയുമോ ? ഫോളോ ചെയ്യുന്നുണ്ടോ ? തുടങ്ങിയ കാര്യങ്ങൾ ചോദിച്ചതും കുട്ടികളിൽ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും .
അങ്ങിനെ സന്തോഷിൽ നിന്നാണ് തൊപ്പിയെ അറിഞ്ഞത് . യൂ ട്യൂബിൽ ഞങ്ങൾ അയാളെ Search ചെയ്തപ്പോൾ 690 K Subscribers.
Insta യിൽ 757 K followers.
അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ .
രാവിലെ പത്താം ക്ലാസു കാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു.
അവൾ ഫോളോ ചെയ്യുന്നില്ല , ക്ലാസിലെ ചില ആൺ കുട്ടികൾ മോളോട് ചോദിച്ച ഒരു ചോദ്യത്തിൽ നിന്നാണ് തൊപ്പിയെ കുറിച്ചു അവൾ അറിഞ്ഞത് .' ഫാത്തിമ നിങ്ങൾക്ക് പാട്ടു കേൾക്കൽ ഹറാമാണോ ? '
ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത് !
തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ .
Shukkur Vakkeel
മറുനാടന് മലയാളി ബ്യൂറോ