തിരുവനന്തപുരം: മോഡലിങ് രംഗത്ത് നിന്ന് അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടെടുത്തു വച്ച താര സുന്ദരിയായിരുന്നു നടി ശ്വേതാ മേനോൻ. ജോമോൻ സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ശ്വേതയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിൽ അടക്കം നിരവധി ഇന്ടസ്ട്രികളിൽ അഭിനയിച്ചു. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറുകയായിരുന്നു താരം.

എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യുവാനുള്ള കഴിവ് താരത്തിന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹാസ്യമായാലും നെഗറ്റീവ് റോളുകളായാലും താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. റിയാലിറ്റി ഷോകളിലൂടെയും താരം അവതാരികയായും ജഡ്ജ് ആയും പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹശേഷം ഭർത്താവും മകളുമൊത്ത് നല്ല രീതിയിൽ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് നടി ഇപ്പോൾ.

മലയാളത്തിന്റെ താര രാജാവായ മോഹൻലാലിനെ പുകഴ്‌ത്തിക്കൊണ്ട് ശ്വേതാ മേനോൻ മുൻപൊരിക്കൽ സംസാരിച്ച വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്. മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ ഏകദേശം എല്ലാ നടിമാർക്കും നൂറുനാവാണ്. അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെയാണ് അതിനുള്ള കാരണവും. ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് മോഹൻലാലിൽ നിന്ന് ലഭിക്കുമെന്നായിരുന്നു ശ്വേത പറഞ്ഞത്.

പുരുഷനിൽ നിന്ന് ബഹുമാനവും സംരക്ഷണവുമാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്. അത് മോഹൻലാലിൽ നിന്ന് നിർലോഭം ലഭിക്കും. അതിൽ വലിപ്പച്ചെറുപ്പങ്ങളില്ല. പത്ത് പേർ ഉണ്ടെങ്കിലും അവരെയെല്ലാം കെയർ ചെയ്യാൻ പുള്ളിക്കറിയാം. നമുക്കും ഇങ്ങനെ ചെയ്യാൻ ആഗ്രഹമുണ്ടാകുമെങ്കിലും നടക്കില്ല. അതുകൊണ്ട് മോഹൻലാൽ കൃഷ്ണനാണെന്ന് തോന്നിയിട്ടുണ്ടെന്നും ശ്വേത സിനിമാ വാരികയായ നാനയോട് പറഞ്ഞിരുന്നു.

മോഹൻലാലിന്റെ ഭക്ഷണ പ്രിയത്തെ കുറിച്ചും ശ്വേത തുറന്നുപറഞ്ഞിരുന്നു. ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ് ലാൽ എന്നാണ് ശ്വേത പറഞ്ഞത്. ഷൂട്ടിങ് കഴിയുമ്പോൾ എല്ലാവരും 2-3 കിലോ എങ്കിലും കൂടിയിരിക്കും. പരദേശിയുടെ ഷൂട്ടിംഗിനിടെ ലാൽ കുക്കിംഗിന് ഇറങ്ങുമായിരുന്നു. ലണ്ടനിലെ ഏതൊക്കെ റെസ്റ്റോറന്റുകളിൽ നല്ല ഭക്ഷണം കിട്ടുമെന്ന് മോഹൻലാലിന് അറിയാം. ലണ്ടനിൽ വെച്ച് ലാൽ ഉണ്ടാക്കി തന്ന പാലൊഴിച്ച ചിക്കൻ കറിയുടെ രുചി ഇപ്പോഴും നാവിൽ നിന്ന് പോയിട്ടില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.

തന്നോടുള്ള ബന്ധത്തിന്റെ പുറത്ത് ഒരിക്കൽ മോഹൻലാൽ തനിക്ക് വേണ്ടി ഒരു കല്യാണം ആലോചിച്ചിരുന്നു എന്ന് ശ്വേത പറഞ്ഞു. ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടി ലാലേട്ടനോടൊപ്പം താൻ അമേരിക്കയിൽ വന്നിരുന്നു. മുകേഷേട്ടനും ലക്ഷ്മിഗോപാലസ്വാമിയും വിനീതും ഒക്കെയുണ്ടായിരുന്നു. ഒരു ദിവസം അവരുടെ പെരുമാറ്റങ്ങളിലെല്ലാം എന്തോ നിഗൂഢതയുള്ളതായി തോന്നി. എല്ലാവരും ഒളിച്ചു സംസാരിക്കുന്നു. ആരും ഒന്നും പറയാതെ വന്നതോടെ താൻ ലാലേട്ടനോട് തന്നെ ചോദിച്ചപ്പോഴാണ് കാര്യം അറിഞ്ഞതെന്നും ശ്വേത മേനോൻ പറഞ്ഞു.