- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂക്ക വരുന്നതോ മോഹൻലാൽ വരുന്നതോ ഒന്നും ഇവർക്ക് വിഷയമല്ല! ഫോട്ടോ ഷൂട്ട് നടക്കണം; മകനെയും മരുമകളെയും ട്രോളി സിദ്ധീഖ്; കൂട്ടച്ചിരിയിലമർന്ന് വിവാഹ റിസപ്ഷൻ; വൈറൽ വീഡിയോ കാണാം
സിനിമയിൽ കൗണ്ടറുകളുടെ രാജാവാണ് സിദ്ദീഖ്.ഇന്നും നമ്മൾ ഓർത്ത് ചിരിക്കുന്ന നിരവധി തമാശകൾ സിദീഖിന്റെതായിട്ടുണ്ട്.ജീവിതത്തിലും രസികൻ തന്നെയാണെങ്കിലും കൗണ്ടറുകൾ കുറവാണ്.എന്നാൽ ഇപ്പോഴിത മകന്റെ വിവാഹറിസ്പഷൻ ദിവസം സിദ്ദീഖിന്റെതായി വന്ന ഒരു കൗണ്ടറാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സ്വന്തം മകനെയും മരുമകളെയുമാണ് ഇവിടെ സിദ്ദിഖ് ട്രോളുന്നത്.
സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന്റെയും അമൃതയുടെയും വിവാഹസൽക്കാര വിഡിയോയിലാണ് രസകരമായ സംഭവം. റിസപ്ഷൻ നടക്കുന്നതോ മമ്മൂട്ടി വരുന്നതോ മോഹൻലാൽ വരുന്നതോ ഒന്നുമല്ല, ഫോട്ടോഷൂട്ട് കൃത്യമായി നടക്കണം എന്നതു മാത്രമാണ് മക്കളുടെ ലക്ഷ്യമെന്നാണ് സിദ്ദിഖ് പറയുന്നത്.
സിദ്ദിഖിന്റെ കമന്റോടെയാണ് വിവാഹ വിഡിയോ ആരംഭിക്കുന്നതു തന്നെ. 'ഇവർക്ക് റിസപ്ഷനും, ഇവിടെ മമ്മൂക്ക വരുന്നതോ മോഹൻലാൽ വരുന്നതോ ഒന്നും ഇവർക്ക് വിഷയമല്ല. ഫോട്ടോഷൂട്ട്!,', സിദ്ദിഖ് ഇത് പറയുമ്പോൾ തന്നെ വിഡിയോയിൽ കൂട്ടച്ചിരി കേൾക്കാം. ഫോട്ടോഷൂട്ടിന് ലേറ്റ് ആകും, കണ്ടന്റ് ഉണ്ടാകില്ല എന്നൊക്കെയാണ് മക്കളുടെ ആശങ്കയെന്നും സിദ്ദിഖ് വിഡിയോയിൽ പറയുന്നുണ്ട്.
കഴിഞ്ഞ വർഷമാണ് സിദ്ദീഖിന്റെ മകൻ ഷഹീൻ വിവാഹിതനായത്. ഡോക്ടർ അമൃത ദാസിനെയാണ് ഷഹീൻ ജീവിതസഖിയാക്കിയത്. ഇവരുടേത് രജിസ്റ്റർ വിവാഹമായിരുന്നു. മാർച്ച് ഏഴിനായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.
മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. അച്ഛാ ദിൻ, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്ളോഗ്, വിജയ് സൂപ്പറും പൗർണമിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ ഷഹീർ അഭിനയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ