- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനഗണമന ആലപിച്ചു; പിന്നാലെ നരേന്ദ്ര മോദിയുടെ കാലുതൊട്ട് വന്ദിച്ച് യു എസ് ഗായിക മേരി ബിൽബെൻ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായും ഇന്ത്യക്കായും ദേശീയഗാനം ആലപിക്കുന്നതിൽ അഭിമാനമുണ്ടെന്നും മിൽബെൻ; വൈറലായി വീഡിയോ
വാഷിങ്ടൻ: ഭാരതത്തിന്റെ ദേശീയ ഗാനം ആലപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുതൊട്ട് വന്ദിച്ച് അനുഗ്രഹം തേടി അമേരിക്കൻ ഗായിക മേരി മിൽബെൻ. ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമന ആലപിച്ചതിനുശേഷമായിരുന്നു അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയുടെ കാലുതൊട്ട് മേരി മിൽബെൻ വന്ദിച്ചത്.
വാഷിങ്ടൻ ഡിസിയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയായിരുന്നു വേദി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായും ഇന്ത്യക്കായും ദേശീയഗാനം ആലപിക്കുന്നതിൽ അഭിമാനമുണ്ടെന്നു മിൽബെൻ പറഞ്ഞു.
American singer Mary Milliben, after singing India's national anthem, touches Prime Minister Modi's feet… Earlier Prime Minister of PNG, in a moving gesture, had bowed down in reverence. The world respects PM Modi's powerful spiritual aura and rootedness in Indian values and… pic.twitter.com/qoA7ALLA3U
- Amit Malviya (@amitmalviya) June 24, 2023
''ഞാനെന്റെ കുടുംബമെന്ന് വിളിക്കുന്ന രാജ്യത്തിനും ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമായി ദേശീയ ഗാനം ആലപിക്കാൻ കഴിഞ്ഞതിൽ അഭിമാനം. ജനാധിപത്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ് അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ സംവദിക്കുന്നത്. ഇന്ത്യ അമേരിക്ക ബന്ധത്തിന്റെ യഥാർഥ സത്ത ഇതാണ്'' മിൽബെൻ പറഞ്ഞു. ആഫ്രിക്കൻ അമേരിക്കൻ ഹോളിവുഡ് നടിയും ഗായികയുമായ മിൽബെൻ ഇന്ത്യയിലും വളരെ പ്രസിദ്ധയാണ്. ബിജെപി നേതാന് അമിത്യ മാളവ്യ ട്വീറ്റ് ചെയ്തതടക്കം ഇതിന്റെ വീഡിയോ വൈറലാണ്.
ന്യൂസ് ഡെസ്ക്