കാതുകുത്തുമ്പോൾ കുട്ടികൾ കരയുന്നതും പിന്നീടുള്ള അവരുടെ ഭാവമാറ്റങ്ങളുമൊക്കെ അടങ്ങിയ ഒട്ടേറെ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയ വഴി കണ്ടിട്ടുണ്ടാവാം.വേദന സഹിക്കാനാകാതെ കരയുന്ന കുഞ്ഞുങ്ങളേയും അതു കണ്ട് കണ്ണടയ്ക്കുന്ന അമ്മയുടേയുമെല്ലാം വീഡിയോകൾ ഇക്കൂട്ടത്തിൽ ഉൾപ്പെടും. എന്നാൽ അത്തരത്തിലെ പതിവ് വീഡിയോകളിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു കാതുകുത്ത് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അനിയത്തിയുടെ കാത് കുത്തുമ്പോൾ ആ വേദന കണ്ടുനിൽക്കാനാകാതെ തന്റെ കണ്ണും ചെവിയുമൊക്കെ പൊത്തിപ്പിടിച്ചുകൊണ്ട് തിരിഞ്ഞിരിക്കുന്ന സഹോദരനാണ് ഈ വീഡിയോയിലെ പ്രധാന ആകർഷണം.അഞ്ജു മരിയ എന്ന അമ്മയാണ് തന്റെ മകളുടെ കാത് കുത്തുന്ന ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

കാത് കുത്തുമ്പോൾ സഹോദരന് കുഞ്ഞിനോടുള്ള സ്‌നേഹം മാത്രമല്ല ഈ വീഡിയോയിലുള്ളത്.ടമാറയെന്ന സഹോദരിയെ ഇസഹാക്ക് എന്ന സഹോദരൻ വീട്ടിൽ എങ്ങനെയാണ് കെയർ ചെയ്യുന്നതെന്നും തുടർന്ന് വീഡിയോയിലുണ്ട്.

 
 
 
View this post on Instagram

A post shared by Anju Maria (@anjusanjuu)

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതാണ് സഹോദര സ്നേഹമെന്നും സഹോദരനായാൽ ഇങ്ങനെ ചെയ്യണം എന്നൊക്കെയുള്ള തരത്തിലാണ് കമന്റുകൾ നിറയുന്നത്.