- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമിതമായി ജോലി ചെയ്യുന്ന ശരീരവും അതിനോട് സഹകരിക്കാത്ത മസ്തിഷ്‌കവും'; രസകരമായ വീഡിയോ പങ്കുവെച്ച് സ്മൃതി ഇറാനി; 'ദൈവമേ ഇതെനിക്ക് നന്നായി മനസ്സിലാകുമെന്ന് കമന്റും
ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് സ്മൃതി ഇറാനിയും നിർമ്മല സീതാരാമനും ഒക്കെ.ഇവർ പങ്കുവെക്കുന്ന വീഡിയോയ്ക്കും ചിത്രങ്ങൾക്കുമൊക്കെ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഇതേ രീതിയിൽ കഴിഞ്ഞ ദിവസം സ്മൃതി ഇറാനി പങ്കുവെച്ച ഒരു വീഡിയോ ആണ് ചർച്ചാ വിഷയമാകുന്നത്.വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ശരീരത്തെയും ഉറക്കമില്ലായ്മയെയും കുറിച്ചാണ് സ്മൃതിയുടെ പുതിയ പോസ്റ്റ്.
'അമിതമായി ജോലി ചെയ്യുന്ന ശരീരവും അതിനോട് സഹകരിക്കാത്ത മസ്തിഷ്‌കവും' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്. വിശ്രമമില്ലാത്ത നിങ്ങളുടെ ശരീരവും ഉറക്കമില്ലാത്ത മസ്തിഷ്‌കവും ഇതുപോലെയാണ് എന്നും വിഡിയോ പങ്കുവച്ചുകൊണ്ട് സ്മൃതി ഇറാനി വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ചിരിച്ചുകൊണ്ടുള്ള ഇമോജിയാണ് വിഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തത്. സമാന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും പലരും കമന്റ് ചെയ്തു.'ഇത് എനിക്കുമാത്രമുള്ള പ്രശ്‌നമാണെന്നാണ് ഞാൻ കരുതിയത്.'
എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. 'ദൈവമേ ഇതെനിക്ക് നന്നായി മനസ്സിലാകും' എന്നും കമന്റ് എത്തി. അടുത്തിടെയായിരുന്നു സ്മൃതി ഇറാനിയുടെ മകൾ ഷാനെല്ലെ ഇറാനിയുടെ വിവാഹം. സ്മൃതിയുടെ ഭർത്താവ് സുബിൻ ഇറാനിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഷാനെല്ലെ. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ