- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കായംകുളം, മുതുകുളം, എല്ലാം കുളങ്ങളാണ്; ആൾക്കാരുടെ അകത്തും പുറത്തും വെള്ളമാണ്'; ജന്മനാടിനെക്കുറിച്ച് നവ്യ നായർ നടത്തിയ പരാമർശം വിവാദത്തിൽ; സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷവിമർശനം, പ്രതിഷേധം
കായംകുളം: ഒരു അഭിമുഖത്തിൽ നടി നവ്യ നായർ ജന്മനാടായ മുതുകുളത്തെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ. നവ്യ നായർക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുകയാണ്. ഒരു ചാനൽ അഭിമുഖത്തിൽ നവ്യ നടത്തിയ പരാമർശത്തെ ചൊല്ലിയാണ് കായംകുളം, മുതുകുളം എന്നിവിടങ്ങളിൽ നിന്നുള്ള ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും മറ്റും പ്രതിഷേധം ഉയരുന്നത്.
ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണെന്നും ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യയുടെ പരാമർശം. നവ്യ യുടെ പരാമർശത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി മുതുകുളവുമായി ബന്ധപ്പെട്ട വിവിധ ഗ്രൂപ്പുകളിൽ നടക്കുന്നത്. ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം.
മുതുകുളം ഒരു കുഗ്രാമമാണെന്നും എവിടെ തിരിഞ്ഞാലും കുളങ്ങളും ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യ പറഞ്ഞത്. ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് പോലും ഒരിക്കൽ നടൻ ദിലീപ് അതിശയിച്ചതായും നവ്യ വിഡിയോയിൽ പറയുന്നുണ്ട്. കായംകുളം, മുതുകുളം എന്നിവിടങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും നടിയുടെ പേജുകളിലുമാണ് പ്രധാനമായും പ്രതിഷേധം ഉയരുന്നത്.
നവ്യയുടെ വാക്കുകൾ
ഞാനൊരു ഭയങ്കര നാട്ടിൻപുറത്ത് നിന്നും വരുന്ന ആളാണ്, ചേപ്പാട്. ഇപ്പോഴാണ് മുതുകുളം എന്ന സ്ഥലത്ത് താമസിക്കുന്നത്. അമ്മയുടെയും അച്ഛന്റെയും വീടുകൾ എല്ലാം അടുത്തടുത്താണ്. ഒരു കിലോമീറ്റർ വ്യത്യാസമേയുള്ളൂ. അവിടെ പണ്ട് ദിലീപേട്ടൻ വന്ന് ചോദിച്ചിട്ടുണ്ട്, 'ഇവിടെ കരണ്ട് ഒക്കെയുണ്ടോ?' എന്ന് ചോദിച്ചിട്ടുണ്ട്. കാരണം അത്രയും പാടങ്ങൾ മാത്രം, പിന്നെ കായംകുളം, മുതുകുളം, എല്ലാം കുളങ്ങളാണ്. കുറേ കുളങ്ങളുണ്ട്. ആൾക്കാരുടെ അകത്തും പുറത്തും വെള്ളമാണ്.
വ്യാപക വിമർശനം
നവ്യയുടെ ഫേസ്‌ബുക്ക് പേജിൽ വ്യാപക വിമർശമാണ് ഉയരുന്നത്. ഇന്നിന്റെ കാലത്ത് പണത്തിനും പ്രശസ്തിക്കും വേണ്ടി ജന്മനാടിനെ തള്ളിക്കളയുന്നവരോട് പുച്ഛം മാത്രം കായംകുളത്തുകാർ ആയതിൽ അഭിമാനിക്കുന്നു, ജനിച്ചു വളർന്ന നാടിനെ കുറിച്ച് എല്ലാവരും എപ്പോഴും വാനോളം പുകഴ്‌ത്തും.. എത്ര മഹാന്മാർ ജന്മം കൊണ്ട നാട് ആണ് മുതുകുളം, വിഡ്ഢിതം വിളിച്ചു പറഞ്ഞു നാടിനെ അപമാനിക്കാതെ ഇരിക്കുക...എന്നിങ്ങനെ പോകുന്നു കമന്റുകൾ.
നവ്യയുടെ പരാമർശത്തിനു പിന്നാലെ മുതുകുളവുമായി ബന്ധപ്പെട്ട വിവിധ സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എവിടെയും കുളവും പാടവുമാണ് എന്ന നവ്യയുടെ പരാമർശത്തിൽ ചില പോസ്റ്റുകളിൽ മുതുകുളത്തിന്റെ പേരിലെ ഐതിഹ്യം തന്നെ ചിലർ വിവരിക്കുന്നുണ്ട്. മുത്തുമണികൾ പോലെ വിളഞ്ഞ നെൽ പാടങ്ങൾ നിറഞ്ഞ മുത്തുകുളമാണ് മുതുകുളമായി മാറിയതെന്നതാണ് ഐതിഹ്യമെന്ന് പറയുകയാണ് നെറ്റിസൻസ്.
ചില ഗ്രൂപ്പുകളിൽ മുതുകുളത്തിലെ കലാരംഗത്തെ പ്രമുഖരുടെ പേരുകൾ എടുത്തു പറഞ്ഞാണ് ചില പോസ്റ്റുകൾ വന്നിരിക്കുന്നത്. പത്മരാജൻ,മുതുകുളം രാഘവൻ പിള്ള, പാർവ്വതിയമ്മ... ഇന്നും ചെറുതും വലുതുമായ സാഹിത്യ സിനിമാ രംഗത്തെ ഒട്ടേറെ സെലിബ്രറ്റികൾക്ക് പിറവി നൽകിയ നാടാണ് മുതുകുളമെന്നും ചിലർ നവ്യയെ ഓർമപ്പെടുത്തി. വലിയ സിനിമ നടിയായപ്പോൾ ജനിച്ച നാടിനോട് പുച്ഛമായോ എന്നാണ് മുതുകുളത്തുകാർ നടിയോട് ചോദിക്കുന്നത്. നിങ്ങളോട് പുച്ഛം മാത്രമൊള്ളുവെന്നും ഇവർ പറയുന്നു.
ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് സഹനടനായ ദിലീപിനോട് ഞങ്ങളുടെ നാട്ടിൽ വൈദ്യുതി ഉണ്ടെന്നല്ല ഉണ്ടാക്കുന്നുണ്ട്. രാജ്യത്തെ പ്രധാന തെർമൽ പവർ സ്റ്റേഷനുകളിൽ ഒന്ന് കായംകുളത്താണ്- എൻടിപിസി എന്ന് നവ്യ പറഞ്ഞെങ്കിൽ ഞങ്ങൾ എത്ര അഭിമാനിക്കുമായിരുന്നു എന്നും ചില കമന്റുകളിൽ ആളുകൾ പറയുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ