തിരുവനന്തപുരം: മലയാളികളുടെ ഇഷ്ട കൂട്ടുകെട്ടായിരുന്നു ശ്രീനിവാസനും മോഹൻലാലും. ഇരുവരും ഒന്നിച്ച നിരവധി സിനിമകളാണ് സൂപ്പർഹിറ്റായിട്ടുള്ളത്. അടുത്തിടെ മോഹൻലാലും ശ്രീനിവാസനും ഒരു വേദിയിൽ ഒന്നിച്ചത് വലിയ വാർത്തയായിരുന്നു. മഴവിൽ മനോരമയുടെ ഒരു പരിപാടിയിലാണ് നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷമുള്ള ശ്രീനിവാസന്റെ തിരിച്ചുവരവുണ്ടയത്.അന്ന് ശ്രീനിവാസന്റെ കവിളിൽ മോഹൻലാൽ ചുംബിച്ചതും വൈറലായിരുന്നു.ഇപ്പോഴിത ആ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിവാസൻ.

'മഴവിൽ മനോരമയുടെ ഒരു ഫങ്ഷന് ഞാൻ പോയപ്പോൾ എന്നെ കണ്ട മോഹൻലാൽ കെട്ടിപിടിച്ച് കവിളിൽ ചുംബിച്ചു. അതിനെ കുറിച്ച് പത്രത്തിലെ ആളുകൾ ചോദിച്ചു എന്ത് തോന്നിയെന്ന്. മോഹൻലാലിനെ കംപ്ലീറ്റ് ആക്ടറെന്ന് വിളിക്കുന്നത് വെറുതയല്ലെന്ന് ഞാൻ പറഞ്ഞുവെന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു ശ്രീനിവാസൻ.മോഹൻലാലുമായി പുതിയ സിനിമ ചെയ്യാൻ സാധ്യതയുണ്ട്. പക്ഷെ അതിന്റെ ആളുകൾ പറഞ്ഞു പുറത്ത് പറയെണ്ടെന്ന്. അതുകൊണ്ട് ഞാൻ പറയുന്നില്ല,' ശ്രീനിവാസൻ പറഞ്ഞു.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സ്വഭാവങ്ങൾ വിരുദ്ധ ധ്രുവത്തിൽ നിൽക്കുന്നത് എന്തുകൊണ്ടാണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. അവരുടെ സ്വഭാവം എങ്ങനെ വിരുദ്ധമാണെന്നാണ് പറയുന്നതെന്നും അതിനെ കുറിച്ച് തനിക്കറിയില്ലെന്നുമാണ് ആ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി.'എങ്ങനെ വിരുദ്ധമാണെന്നാണ് പറയുന്നത്. വിരുദ്ധ സ്വഭാവംഎന്താണെന്ന് എനിക്കും അറിയില്ലാ,യെന്നും ശ്രീനിവാസൻ പറഞ്ഞു.