- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ഗോപി
കൊച്ചി:ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന മകൾ ഭാഗ്യ സുരേഷിന്റെ വിവാഹചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച് സുരേഷ് ഗോപി. 'ദിവ്യമായ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ മഹനീയ സാന്നിധ്യത്തിൽ എന്റെ പ്രിയങ്കരരായ മക്കൾ വിവാഹിതരായി. ഭാഗ്യയ്ക്കും ശ്രേയസിനും വേണ്ടി പ്രാർത്ഥിക്കൂ', സുരേഷ് ഗോപി കുറിച്ചു.
ക്ഷേത്രത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വധൂവരന്മാരെ അക്ഷതം നൽകി അനുഗ്രഹിച്ചു. വധൂവരന്മാർക്ക് തുളസിമാല കൈമാറിയ പ്രധാനമന്ത്രി വിവാഹത്തിന് ശേഷം നവ വധൂവരന്മാരെ ആശിർവദിക്കുകയും ചെയ്തു
ഭാഗ്യ സുരേഷിന്റെ താലികെട്ട് ചടങ്ങിൽ പങ്കെടുത്തിന് ശേഷമാണ് തൊട്ടടുത്ത വേദിയിൽ നടന്ന താലികെട്ട് ചടങ്ങിലെ 10 നവദമ്പതികളെ അക്ഷതം നൽകി അനുഗ്രഹിച്ചത്. ഇതിനുശേഷം വധൂവരന്മാർക്ക് പ്രധാനമന്ത്രിയോടൊപ്പം ഫോട്ടോയെടുക്കുന്നതിനും അവസരമുണ്ടായിരുന്നു.
ഗുരുവായൂർ വിവാഹമണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും ഗുരുവായൂർ തന്ത്രി ചേനാസ് നമ്പൂതിരിപ്പാടും പങ്കെടുത്തു.
മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതം വിവാഹത്തിന് സാക്ഷ്യം വഹിച്ചു. ജയറാം, ദിലീപ്, ഖുശ്ബു തുടങ്ങിയവരും ഗുരുവായൂരിലെത്തിയിരുന്നു.