- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ റാലിക്കിടെയുള്ള കണ്ടുമുട്ടൽ പ്രണയമായി; വിവാഹിതയായ വിവരം പങ്കുവെച്ച് നടിയും ആക്ടിവിസ്റ്റുമായ സ്വരഭാസ്കർ; വരൻ സമാജ്വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദ്
ന്യൂഡൽഹി: നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കർ വിവാഹിതയായി. സമാജ്വാദി നേതാവ് ഫഹദ് അഹമ്മദിനെയാണ് സ്വര വിവാഹം ചെയ്തത്. ട്വിറ്ററിലൂടെ തങ്ങളുടെ പ്രണയ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് തന്റെ വിവാഹം കഴിഞ്ഞതായി സ്വര അറിയിച്ചത്.ജനുവരി ആറാം തിയതി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം തങ്ങൾ വിവാഹിതരായെന്ന് സ്വര കുറിച്ചു.
പൊതുവിഷയത്തിൽ തന്റേതായ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാൻ മടി കാട്ടാത്ത ബോളിവുഡിലെ അപൂർവ്വം താരങ്ങളിൽ ഒരാളാണ് സ്വര. ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു രാഷ്ട്രീയ പൊതുയോഗത്തിൽ വച്ചാണ് ഇരുവരും തമ്മിലുള്ള പരിചയത്തിന് തുടക്കമാവുന്നത്. ആദ്യ കാഴ്ചയും പരിചയപ്പെടലും മുതൽ വിവാഹം വരെയുള്ള പ്രധാന നിമിഷങ്ങൾ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയിലൂടെ സ്വര സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചിട്ടുണ്ട്.
Sometimes you search far & wide for something that was right next to you all along. We were looking for love, but we found friendship first. And then we found each other!
- Swara Bhasker (@ReallySwara) February 16, 2023
Welcome to my heart @FahadZirarAhmad It's chaotic but it's yours! ♥️✨???? pic.twitter.com/GHh26GODbm
2009 ൽ പുറത്തെത്തിയ മധോലാൽ കീപ്പ് വീക്കിങ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് സ്വര ഭാസ്‌കർ. തനു വെഡ്‌സ് മനു, ചില്ലർ പാർട്ടി, ഔറംഗസേബ്, രഞ്ജാന, പ്രേം രത്തൻ ധൻ പായോ, വീരെ ദി വെഡ്ഡിങ് തുടങ്ങിയവയാണ് സ്വരയുടെ ശ്രദ്ധേയ ചിത്രങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ