- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പന്മാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത് ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ; ടി ജി മോഹൻദാസിന്റെ ട്വീറ്റ് വംശീയ അധിക്ഷേപമെന്ന് ആക്ഷേപം; ട്വീറ്റിന് എതിരെ രൂക്ഷമായ പ്രതികരണം
തിരുവനന്തപുരം: ഫ്രഞ്ച് ടീമിനെ ആകെ അധിക്ഷേപിച്ചുള്ള്ള ബിജെപി ബൗദ്ധിക് സെല്ലിന്റെ മുൻ കൺവീനറായ ടി ജി മോഹൻദാസിന്റെ ട്വീറ്റ് വിവാദമായി. വംശീയമായ അധിക്ഷേപത്തിന് എതിരെ ശക്തമായ വിമർശനങ്ങളാണ് മറുപടിയായി വരുന്നത്. ഫ്രഞ്ചുകാർ വെളുത്ത് തുടുത്ത സായിപ്പന്മാരായിരിക്കും എന്നാണ് വിചാരിച്ചതെന്ന് മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു. തന്നെക്കാൾ കറുത്ത പ്രേതങ്ങളാണെന്നും എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കുമെന്നും ടി ജി മോഹൻദാസ് പറഞ്ഞു.
ടിജി മോഹൻദാസിന്റെ ട്വീറ്റിനെതിരെ ഉയർന്ന ചില പ്രതികരണങ്ങൾ:
അതാണോ വെളുത്ത തൊലി ക്കാർ മാത്രം ഉള്ള അർജന്റീന യുടെ പിന്നാലെ നടക്കുന്നത്.
എംബാബെയുടെ കളിയെല്ലാം മാറ്റി വെച്ച് ആ മുഖത്തെ ചിരി മാത്രം നോക്കിയാൽ പോലും ആളോട് ഇഷ്ടം തോന്നും, ഇഷ്ട ടീം ഫ്രാൻസ് അല്ലാഞ്ഞിട്ട് പോലും. വർഗ്ഗീയ മനസ്സ് മാറാൻ വല്ല മരുന്നും കഴിക്ക്.
എന്നെക്കാൾ കറുത്ത'എന്ന് പറഞ്ഞ കൊണ്ട് racism ഇല്ലാതാവുന്നില്ല..
ഈ നാട്ടിലെ ദളിതരോടും ഈ വംശീയവാദികളുടെ മനോഭാവം ഇതാണ്.
'എന്നെക്കാൾ നിറം കുറഞ്ഞ പ്രേതങ്ങൾ' എന്ന് പറയുന്നത് ഉള്ളിലെ സവർണ്ണ സ്വത്വത്തിന്റെ അവശിഷ്ടമാണ്.അവിടെ എംബാപ്പെയും ദളിതരും എല്ലാം 16 അടി മാറ്റി നിർത്തേണ്ടവരാണെന്ന ചിന്തയാണ് പ്രവർത്തിക്കുന്നത്.
ശുദ്ധ വംശീയവാദികളാണ് സംഘികൾ.
മറുനാടന് മലയാളി ബ്യൂറോ