- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ മാങ്കൂട്ടത്തിലിതിരെയുള്ള കേസ് വർഗീയ വാദികളായ കോൺഗ്രസുകാർക്കുള്ള താക്കീത്; ശശികലയുടെയും സുരേന്ദ്രന്റെയും പി.സി. ജോർജിന്റെയും കൂട്ടത്തിൽ രാഹുലെന്നും കുറിപ്പ്
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ കലാപ ആഹ്വാനം നടത്തിയതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിതിരെയുള്ള കേസ് വർഗീയ വാദികളായ കോൺഗ്രസുകാർക്കുള്ള താക്കീതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കെ.പി ശശികലയും കെ. സുരേന്ദ്രനും ഒടുവിൽ പി.സി. ജോർജുമൊക്കെ ഇതേ തരത്തിൽ വർഗീയ കലാപത്തിന് കാരണമായേക്കാവുന്ന കമന്റുകൾ നടത്തിയതിനാണ് മുന്നേ പൊലീസ് കേസെടുത്തതെന്നും വി.കെ. സനോജ് പറഞ്ഞു.
'പാലക്കാട് സിപിഐ.എം ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് ആർ.എസ്.എസിനെ രക്ഷിച്ചെടുക്കാനായി സിപിഐ.എം മുസ്ലിം നാമധാരികളെ മനഃപൂർവം കൊലയ്ക്ക് കൊടുക്കുന്നു എന്ന തരത്തിൽ പച്ചക്കള്ളം സോഷ്യൽ മീഡിയ വഴി അടിച്ചിറക്കിയത്.
തന്റെ പാർട്ടിയായ കോൺഗ്രസ് അടക്കം കൊന്നുതള്ളിയ സിപിഐ.എം പ്രവർത്തകരുടെ ഫോട്ടോ ഉപയോഗിച്ചാണ് ഇത്രയും നീചമായ ഒരു ഉളുപ്പിലായ്മ കോൺഗ്രസ് നേതാവ് നടത്തിയത്. സിപിഐ.എം നേതാവ് ആർ.എസ്.എസുകാരുടെ കത്തി മുനയിൽ കൊല്ലപ്പെട്ടു കിടക്കുമ്പോഴും അതിനെ സമൂഹത്തിന്റെ മതമൈത്രി തകർത്ത് ആർ.എസ്.എസിനൊപ്പം നേട്ടം കൊയ്യാനുള്ള വർഗീയ സാഹചര്യമായി കണ്ടാണ് കോൺഗ്രസ് നേതൃത്വത്തിൽ ഈ പ്രചാരണം അഴിച്ചുവിട്ടത്.
കെ.പി. ശശികലയും, കെ.സുരേന്ദ്രനും, ഒടുവിൽ പി.സി. ജോർജുമൊക്കെ ഇതേ തരത്തിൽ വർഗീയയ കലാപത്തിന് കാരണമായേക്കാവുന്ന കമന്റുകൾ നടത്തിയതിനാണ് മുമ്പേ പൊലീസ് കേസെടുത്തത്.
മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് രാഹുൽ പറഞ്ഞ അഭിപ്രായത്തോട് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാൻ സമൂഹത്തിന് താൽപര്യമുണ്ട്,' വി.കെ. സനോജ് പറഞ്ഞു.ഫേസ്‌ബുക്കിലൂടെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്.ഓഗസ്റ്റ് 16 ലെ ഫേസ്‌ബുക്ക് കുറിപ്പ് അടിസ്ഥാനപ്പെടുത്തിയാണ് അടൂർ പൊലീസ് കേസെടുത്തത്.
കൊല്ലം കേന്ദ്രീകരിച്ചുള്ള സോഷ്യൽ മീഡിയ കൂട്ടായ്മയാണ് പൊലീസിൽ പരാതി നൽകിയത്. 'മുസ്ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങൾ ബലി കൊടുക്കുന്നു സിപിഐ എം?' എന്ന തലക്കെട്ടിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
മറുനാടന് മലയാളി ബ്യൂറോ