- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജോസഫ് അലക്‌സ് തേവള്ളിപ്പറമ്പിൽ എന്ന ധീരനായ കളക്ടർ വന്നിട്ട് 27 വർഷം; ഇന്നും അതേ കരുത്തോടെ നിലനിൽക്കുന്ന മമ്മൂട്ടിക്കൊപ്പം ഈ നിമിഷം പങ്കിടാനായതിൽ സന്തോഷം'; ദി കിങിന്റെ 27 ാംവർഷം മമ്മൂട്ടിക്കൊപ്പം ആഘോഷിച്ച് ഷാജി കൈലാസ്
കൊച്ചി:27 വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടി-ഷാജി കൈലാസ് രഞ്ജി പണിക്കർ കൂട്ടുകെട്ടിലൂടെ പിറന്ന സൂപ്പർഹിറ്റ് ആഖ്ഷൻ സിനിമയായിരുന്നു ദി കിങ്.നിരവധി സൂപ്പർഹിറ്റ് ആക്ഷൻ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മമ്മൂട്ടി- ഷാജി കൈലാസ് ടീമിന്റെ ചിത്ങ്ങളിൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട് ചിത്രമായാണ് കിങിനെ വിലയിരുത്തപ്പെടുന്നത്.ചിത്രത്തിലെ മമ്മൂട്ടിയുടെ ജോസഫ് അലക്‌സ് തേവള്ളിപ്പറമ്പിൽ എന്ന കളക്റ്റർ കഥാപാത്രം ഇന്നും ആരാധകർക്ക് ആവേശമാണ്.ഇപ്പോൾ ചിത്രം റിലീസ് ചെയ്തിട്ട് 27 വർഷം പൂർത്തിയാക്കിയിരിക്കുന്ന വേളയിൽ സിനിമയുടെ 27ാം വാർഷികം മമ്മൂട്ടിയും ഷാജി കൈലാസും ചേർന്ന് ആഘോഷിച്ച വാർത്തയും ചിത്രങ്ഹളുമാണ് പുറത്തുവന്നിരിക്കുന്നത്.
തന്റെ ഫേസ്‌ബുക്കിലൂടെ ഷാജി കൈലാസ് തന്നെയാണ് ആഘോഷചിത്രങ്ങൾ പങ്കുവച്ചത്.മമ്മൂട്ടി ഇന്നും ജോസഫ് അലക്സിനെപ്പോലെ സ്‌ട്രോങ് ആണ് എന്നാണ് ഷാജി കൈലാസ് കുറിച്ചത്. കിങ്ങിന്റെ 27 വർഷങ്ങൾ എന്നെഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജി പണിക്കർക്ക് ആഘോഷത്തിൽ പങ്കെടുക്കാനായില്ല. ഉദയ് കൃഷ്ണയും വൈശാഖും ആഘോഷത്തിൽ പങ്കുചേർന്നിരുന്നു.
''ഏറ്റവും ധീരനായ ബ്യൂറോക്രാറ്റ് ജോസഫ് അലക്സ് ഐഎഎസ് ബിഗ് സ്‌ക്രീനിൽ എത്തിയിട്ട് 27 വർഷം പിന്നിട്ടെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഈ അവിസ്മരണീയ നിമിഷം ഇന്നും ജോസഫ് അലക്സിനെപ്പോലെ ശക്തനായ പ്രിയ മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. അവിടെ സാന്നിധ്യമറിയിക്കാൻ രൺജി പണിക്കർക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം ഞങ്ങളെ ഫോണിൽ വിളിച്ചിരുന്നു. ആൽവിൻ ആന്റണി, ഉദയ് കൃഷ്ണ, വൈശാഖ്, നിങ്ങളുടെ സാന്നിധ്യത്തിന് നന്ദി.''- ഷാജി കൈലാസ് കുറിച്ചു. 1995 നവംബർ 11 നായിരുന്നു ദി കിങ് തീയറ്ററുകളിലെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ