- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാക്കിസ്ഥാൻ എത്രനാൾ ഭീകരവാദവുമായി മുന്നോട്ടുപോകുമെന്ന് അവരുടെ മന്ത്രിമാരോട് ചോദിക്കണം; നിങ്ങൾക്ക് ആളു മാറിപ്പോയി; വിഡ്ഢികളുടേതല്ല ലോകം'; ഇന്ത്യയെ 'ചൊറിയാൻ' ശ്രമിച്ച പാക് മാധ്യമ പ്രവർത്തകന്റെ വായടപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; വീഡിയോ വൈറൽ
ന്യൂഡൽഹി: ഭീകരവാദവുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കിടെ ഇന്ത്യയെ 'ചൊറിയാൻ' ശ്രമിച്ച പാക് മാധ്യമ പ്രവർത്തകന്റെ വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഐക്യരാഷ്ട്ര സംഘടനയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെ ഉയർന്ന ചോദ്യത്തിനാണ് മറുപടി നൽകിയത്.
ന്യൂഡൽഹി, കാബൂൾ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു ഭീകരവാദം വ്യാപിക്കുന്നത് എത്രനാൾ ദക്ഷിണേഷ്യ നോക്കി നിൽക്കും?- എന്നായിരുന്നു പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യം.
'നിങ്ങൾക്ക് ആളു മാറിപ്പോയി. പാക്കിസ്ഥാൻ എത്രനാൾ ഭീകരവാദവുമായി മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നുവെന്ന് അവരുടെ മന്ത്രിമാരോടു തന്നെ ചോദിക്കണം. വിഡ്ഢികളുടേതല്ല ലോകം, അവർ ഒന്നും മറക്കുകയുമില്ല. ഭീകരവാദത്തിനെതിരെ രാജ്യങ്ങളെ വർധിച്ച തോതിൽ അണിചേർക്കുകയും ചെയ്യും. മറ്റെന്തെങ്കിലും വിഷയം എടുത്തിട്ട് ഇക്കാര്യങ്ങൾ ഒളിപ്പിക്കാൻ നിങ്ങൾക്കു കഴിയില്ല. ആരെയും തെറ്റിദ്ധരിപ്പിക്കാനുമാകില്ല. ജനങ്ങൾക്ക് അതു മനസിലായി.'
'അതുകൊണ്ട് ഞാൻ ഉപദേശിക്കുന്നത്, സ്വന്തം പ്രവൃത്തികൾ കളങ്കരഹിതമാക്കുക. നല്ല അയൽക്കാരനായിരിക്കാൻ ശ്രമിക്കുക. സാമ്പത്തിക വളർച്ച, പുരോഗതി, വികസനം തുടങ്ങി ലോകം ഇന്ന് എന്താണോ ചെയ്യാൻ ശ്രമിക്കുന്നത്, അതു പിന്തുടരുക. നിങ്ങളുടെ ചാനൽ വഴി ഈ സന്ദേശം എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'- ജയശങ്കർ തുറന്നടിച്ചു.
Pakistan reporter: How long South Asia will see terrorism from New Delhi, Kabul, Pakistan, how long they will be at war
- Sidhant Sibal (@sidhant) December 15, 2022
India's EAM Jaishankar: You are asking the wrong minister..It is the minister of Pakistan who will tell you how long Pak intends to practice terrorism
Watch: pic.twitter.com/yrwyd3nS1P
വീടിനു പിന്നിൽ പാമ്പുകളെ വളർത്തിയാൽ അവ ഒടുവിൽ വീട്ടുകാരെത്തന്നെ കടിക്കുമെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ പാക്കിസ്ഥാനെക്കുറിച്ചു പറഞ്ഞ വാചകം ജയശങ്കർ ആവർത്തിച്ചു. ഇന്ത്യ യുഎൻ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനത്തെത്തിയ ശേഷം 'ആഗോള ഭീകരവിരുദ്ധ സമീപനം: വെല്ലുവിളികളും മുന്നോട്ടുള്ള വഴിയും' എന്ന പരിപാടിയുടെ ഭാഗമായി മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കേന്ദ്ര വിദേശകാര്യമന്ത്രി.
പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യവും അതിന് എസ് ജയശങ്കർ നൽകുന്ന മറുപടിയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ലഹോറിലെ വീടിനു മുൻപിൽ കഴിഞ്ഞ വർഷം ജൂൺ 23ന് നടന്ന ആക്രമണത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണം ഉൾപ്പെടുന്ന 'ഫയൽ' പാക്കിസ്ഥാൻ ഈയാഴ്ച പങ്കുവച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ