- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യ സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു ബ്രിട്ടീഷ് വൈസ്രോയി; ഗാന്ധിജിയും നെഹ്രുവും ഇളിഭ്യരായി മടങ്ങി; തകരുന്നത് രാജ്യത്ത് ആസൂത്രിത കലാപം ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യ സമര ഭീകരരുടെ ഗൂഢശ്രമം! ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ജൻഭൂമി ഉണ്ടായിരുന്നെങ്കിൽ
തിരുവനന്തപുരം: ഏതാനും ദിവസം മുമ്പ് സൈബർ ലോകം ആഘോഷമാക്കിയത് മുംബൈയിലെ കർഷകരുടെ വൻ ജനമുന്നേറ്റമായിരുന്നു. അടുത്തിടെ ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ കർഷക സമരം വിജയിച്ചതോടെ സിപിഎമ്മിന് പുതിയ ആവേശം തന്നെയുണ്ടായി. എന്നാൽ ഈ സമരത്തെ തള്ളിപ്പറയുന്ന നിലപാടാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ സ്വീകരിച്ചത്. ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഇതോടെ സൈബർ ലോകത്ത് കടുത്ത ട്രോൾ ആക്രമണം തന്നെയുണ്ടായി. ജന്മഭൂമിക്കും ബിജെപിക്കുമെതിരായ ട്രോളുകൾ പ്രവഹിച്ചപ്പോൾ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ജന്മഭൂമി ഉണ്ടായിരുന്നങ്കിൽ എങ്ങനെ കേസുകൾ റിപ്പോർട്ടു ചെയ്യുമായിരുന്നു എന്നു കാണിച്ചാൻ ഒരു ജന്മഭൂമി പത്രം തന്നെ പുറത്തിരക്കി. ട്രോൾ രൂപത്തിൽ ഇറക്കിയ ജന്മഭൂമി പത്രത്തിന്റെ പ്രധാന വാർത്തയുടെ തലക്കെട്ട് ഇങ്ങനെ: 'സ്വാതന്ത്ര്യ സമരക്കാരുടെഎല്ലാ ആവശ്യങ്ങളും അംഗീകരിച്ചു ബ്രിട്ടീഷ് വൈസ്രോയി, ഗാന്ധിജിയും നെഹ്രുവും ഇളിഭ്യരായി മടങ്ങി' എന്നായിരുന്നു. കെ സുരേന്ദ്രനെ ട്രോളി കൊള്ള വാർത്തയായി തകർത്തത് രാജ്യത്ത്
തിരുവനന്തപുരം: ഏതാനും ദിവസം മുമ്പ് സൈബർ ലോകം ആഘോഷമാക്കിയത് മുംബൈയിലെ കർഷകരുടെ വൻ ജനമുന്നേറ്റമായിരുന്നു. അടുത്തിടെ ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ കർഷക സമരം വിജയിച്ചതോടെ സിപിഎമ്മിന് പുതിയ ആവേശം തന്നെയുണ്ടായി. എന്നാൽ ഈ സമരത്തെ തള്ളിപ്പറയുന്ന നിലപാടാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ സ്വീകരിച്ചത്. ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഇതോടെ സൈബർ ലോകത്ത് കടുത്ത ട്രോൾ ആക്രമണം തന്നെയുണ്ടായി. ജന്മഭൂമിക്കും ബിജെപിക്കുമെതിരായ ട്രോളുകൾ പ്രവഹിച്ചപ്പോൾ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ജന്മഭൂമി ഉണ്ടായിരുന്നങ്കിൽ എങ്ങനെ കേസുകൾ റിപ്പോർട്ടു ചെയ്യുമായിരുന്നു എന്നു കാണിച്ചാൻ ഒരു ജന്മഭൂമി പത്രം തന്നെ പുറത്തിരക്കി.
ട്രോൾ രൂപത്തിൽ ഇറക്കിയ ജന്മഭൂമി പത്രത്തിന്റെ പ്രധാന വാർത്തയുടെ തലക്കെട്ട് ഇങ്ങനെ: 'സ്വാതന്ത്ര്യ സമരക്കാരുടെഎല്ലാ ആവശ്യങ്ങളും അംഗീകരിച്ചു ബ്രിട്ടീഷ് വൈസ്രോയി, ഗാന്ധിജിയും നെഹ്രുവും ഇളിഭ്യരായി മടങ്ങി' എന്നായിരുന്നു. കെ സുരേന്ദ്രനെ ട്രോളി കൊള്ള വാർത്തയായി തകർത്തത് രാജ്യത്ത് ആസൂത്രിത കലാപം ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യ സമര ഭീകരരുടെ ഗൂഢശ്രമം എന്നും മുന്നു കോളം വാർത്ത നൽകി.
അവിടെയും തീർത്തില്ല ട്രോൾ പ്രഹരം. ഇനിയും നൂറുവട്ടം മാപ്പു പറയാൻ തയ്യാർ- സവർക്കർജി എന്നു പറഞ്ഞുള്ള രണ്ടു കോളം വാർത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് കൂടാതെയുള്ള അടുത്ത ട്രോൾ വാർത്ത ഇങ്ങനെ: ബ്രിട്ടീഷുകാർ മടങ്ങി, ജീവിതം വഴിമുട്ടി ഷൂ പോളീഷിങ് സേവകർ എന്ന തലക്കെട്ടിലാണ് മറ്റു വാർത്ത.
പ്രമുഖ ട്രോൾ ഗ്രൂപ്പായ ഐസിയുവിലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എങ്ങനെയുണ്ടാകുമെന്ന വിധത്തിൽ പത്രമിറക്കിയത്. ഈ ട്രോൾ പത്രം ചുരുങ്ങിയ സമയം കൊണ്ട് വൈറലാകുകയും ചെയ്തു. സൈബർലോകത്ത് കെ സുരേന്ദ്രനെതിരെ കടുത്ത ട്രോളുകൾ പ്രചരിക്കുന്നതിനിടെ തന്നെയാണ് ഈ ട്രോളും വൈറലായത്.