- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുകുറിപ്പുകൾ മറന്നേക്കു..ഇനി നീണ്ട കുറിപ്പുകളും പങ്കിടാം'; പുതുപുത്തൻ മാറ്റങ്ങളോടെ ട്വിറ്റർ ; മാറ്റങ്ങൾ വിശദീകരിച്ച് ട്വീറ്റുമായി മസ്‌ക്
ന്യൂഡൽഹി: ഉടമസ്ഥവകാശം ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് ഇലോൺ മസ്‌ക് ട്വിറ്ററിൽ നടപ്പാക്കുന്നത്. ഇപ്പോഴിതാ പുതിയൊരു മാറ്റം പ്രഖ്യാപിച്ച് മസ്‌ക് രംഗത്തെത്തി. ചെറു കുറിപ്പുകൾക്ക് പകരം ഇനി മുതൽ ട്വിറ്ററിൽ ദൈർഘ്യമേറിയ കുറിപ്പുകൾ പങ്കുവെക്കാൻ സാധിക്കുന്ന തരത്തിൽ മാറ്റം വരുത്തുമെന്ന് മസ്‌ക് വ്യക്തമാക്കി.
'ട്വിറ്ററിൽ നീണ്ട കുറിപ്പുകൾ വൈകാതെ തന്നെ ട്വീറ്റ് ചെയ്യാൻ സാധിക്കും, നോട്ട് പാഡുകൾ സ്‌ക്രീൻ ഷോട്ടായി ഉപയോഗിക്കുന്നത് അവസാനിക്കും'- മസ്‌ക് ട്വീറ്റ് ചെയ്തു.
Twitter will soon add ability to attach long-form text to tweets, ending absurdity of notepad screenshots
- Elon Musk (@elonmusk) November 5, 2022
നിലവിൽ ട്വിറ്ററിൽ ട്വീറ്റ് ചെയ്യാനാവുക പരമാവധി 280 അക്ഷരങ്ങൾ ആണ്. ഇതിന്റെ പരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തേയും ഉപയോക്താക്കളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിനു പുറമെ ട്വീറ്റുകളിൽ എഡിറ്റ് ബട്ടണുകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും ആവശ്യങ്ങളുയർന്നിരുന്നു.
വേരിഫൈഡ് അക്കൗണ്ടുകൾക്ക് പണം ഈടാക്കുന്നതടക്കമുള്ള മാറ്റങ്ങൾ കമ്പനി ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് പ്രഖ്യാപിച്ചുച്ചിരുന്നു. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതടക്കമുള്ള നീക്കങ്ങളും അദ്ദേഹം നടത്തിയിരുന്നു. ഇനി എന്തൊക്കെയായിരിക്കും ട്വിറ്ററിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങളെന്ന ആകാംക്ഷയിലാണ് സൈബർ ലോകം.
മറുനാടന് മലയാളി ബ്യൂറോ