- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിച്ചഡിയായി.. ഇനി നമുക്ക് കടുക് വറുക്കാം! ബിൽഗേറ്റ്സിനെ കുക്കിങ്ങ് പഠിപ്പിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; വൈറലായി രസകരമായ വീഡിയോ; ദ ഇത്രയെ ഉള്ളൂ കാര്യമെന്ന് കമന്റുകളും
ഡൽഹി: എത്രയൊക്കെ ഔദ്യോഗിക തിരക്കുകൾ ഉണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ തന്റെതായ സമയം കണ്ടെത്തുന്ന വ്യക്തിയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.രസകരമായ പല വീഡിയോകളും സ്മൃതി ഇത്തരത്തിൽ പങ്കുവെക്കാറുണ്ട്.ഇപ്പോഴിത കേന്ദ്രമന്ത്രി പങ്കുവെച്ച രസകരമായ ഒരു വീഡിയോ ആണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.
'മൈക്രോസോഫ്റ്റ്' സഹ സ്ഥാപകൻ ബിൽ ഗേറ്റ്‌സാണ് വീഡിയോയിൽ സ്മൃതിക്കൊപ്പമുള്ളത്. വടക്കേ ഇന്ത്യയിലെ തനത് വിഭവമായ കിച്ഡി തയ്യാറാക്കുകയാണ് വീഡിയോയിൽ സ്മൃതി. ഇതിനൊപ്പം താൽപര്യപൂർവം നിൽക്കുകയാണ് ബിൽ ഗേറ്റ്‌സ്.'പോഷണത്തിലൂടെ ശാക്തീകരണം' എന്ന പരിപാടിയിൽ സംബന്ധിക്കുന്നതിനായാണ് വർഷങ്ങൾക്ക് ശേഷം ബിൽ ഗേറ്റ്‌സ് ഇന്ത്യയിലെത്തിയത്. പരിപാടിക്ക് ഇടെയാണ് സ്മൃതിക്കൊപ്പമുള്ള പാചകപഠനവും.
Recognising the Super Food of India and its POSHAN component..
- Smriti Z Irani (@smritiirani) March 2, 2023
When @BillGates gave tadka to Shree Ann Khichdi! pic.twitter.com/CYibFi01mi
കിച്ഡി തയ്യാറാക്കി കഴിഞ്ഞ ശേഷം, ഇതിലേക്ക് കടുക് വറുത്തിടുകയാണ് സ്മൃതി. ഇതെക്കുറിച്ച് പറഞ്ഞുകൊടുത്ത ശേഷം ബിൽ ഗേറ്റ്‌സിനെ കൊണ്ടാണിത് ചെയ്യിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി പലവട്ടം അലങ്കരിച്ചിട്ടുള്ള ഒരാളെ കൊണ്ട് നമ്മുടെ കേന്ദ്രമന്ത്രി 'സിമ്പിൾ' ആയി കടുക് വറുപ്പിക്കുന്നുവെന്നും എത്ര കോടീശ്വരനാണെങ്കിലും 'ഇതാ ഇത്രയേ ഉള്ളൂ കാര്യം' എന്നും എല്ലാം രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
കാഴ്ചയ്ക്കുള്ള കൗതുകം കൊണ്ട് തന്നെ വീഡിയോ വളരെ വേഗത്തിൽ വൈറലാവുകയായിരുന്നു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. ചിലരെങ്കിലും ഹാസ്യരൂപത്തിലുള്ള അടിക്കുറിപ്പുകളോടെയും വീഡിയോ പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം ഇന്ത്യയിലെ ഭക്ഷണംസംസ്‌കാരത്തെ കുറിച്ച് മനസിലാക്കാൻ എപ്പോഴും വിദേശികൾക്ക് താൽപര്യമാണെന്നും ബിൽ ഗേറ്റ്‌സും അതേ താൽപര്യത്തിലാണ് നിൽക്കുന്നതെന്നും കമന്റ് ചെയ്തുകൊണ്ട് വീഡിയോയെ അഭിമാനത്തോടെ സ്വീകരിച്ചവരും ഏറെയാണ്.
മറുനാടന് മലയാളി ബ്യൂറോ