തിരുവനന്തപുരം: മലയാള സിനിമയിൽ അഞ്ചു വർഷത്തിനു ശേഷം തിരിച്ചെത്തുന്ന നടി ഭാവനയ്ക്ക് ആശംസകളുമായി മന്ത്രി വി ശിവൻകുട്ടി. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ടെന്നും സ്വന്തം തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്ന ഭാവനയ്ക്ക് തൊഴിൽ മന്ത്രിയുടെ ആശംസകൾ എന്നു പറഞ്ഞു കൊണ്ടാണ് ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

'ഒരിടവേളയ്ക്ക് ശേഷം ഭാവനയുടെ മലയാള സിനിമ റിലീസ് ആവുകയാണ്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ' എന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ടു. ഏറെ സന്തോഷം. സ്വന്തം തട്ടകത്തിലെ തൊഴിലിടത്തിലേക്ക് മടങ്ങിയെത്തിയ ഭാവനയ്ക്ക് തൊഴിൽ മന്ത്രിയുടെ ആശംസകൾ'- എന്നാണ് വി ശിവൻകുട്ടിയുടെ പോസ്റ്റ്.

ഈ മാസം 17നാണ് ചിത്രം റിലീസ് ചെയ്യുക. ഭാവനയ്‌ക്കൊപ്പം ഷറഫുദ്ദീനാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്‌റഫാണ് സംവിധാനം. അരുൺ റഷ്ദിയാണ് ഛായാഗ്രഹണം. ബിജി ബാലാണ് സംഗീതം ഒരുക്കിയത്. ലണ്ടൻ ടാക്കീസും ബോൺഹോമി എന്റർടൈന്മെന്റ്സും ചേർന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൽ ഖാദർ എന്നിവരാണ് ചിത്രം നിർമ്മിച്ചത്. ചിത്രം മാജിക് ഫ്രെയിംസാണ് വിതരണത്തിനെത്തിക്കുന്നത്.

കോസ്റ്റ്യൂം: മെൽവി ജെ, മക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കണ്ട്രോളർ: അലക്‌സ് ഇ കുര്യൻ, പ്രൊജക്ട് കോഡിനേറ്റർ: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാൻസിസ്, തിരക്കഥാ സഹായി: വിവേക് ഭരതൻ, ക്രിയേറ്റീവ് ഡയറക്ടർ & സൗണ്ട് ഡിസൈൻ: ശബരീദാസ് തോട്ടിങ്കൽ, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പിആർഒ: ടെൻ ഡിഗ്രി നോർത്ത് കമ്മ്യൂണിക്കേഷൻസ്, പബ്ലിസിറ്റി ഡിസൈൻസ്: ഡൂഡിൽ മുനി, ഡിജിറ്റൽ മാർക്കറ്റിങ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.