മുംബൈ: നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ലോഞ്ച് വൻ ആഘോഷമായിരുന്നു. ഹോളിവുഡിൽ നിന്നു വരെ വൻ താരനിരയാണ് പരിപാടിക്കെത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വരുൺ ധവാന്റെ ഒരു ഡാൻസ് വിഡിയോ ആണ്. അമേരിക്കൻ സൂപ്പർമോഡലായ ജിജി ഹാഡിഡിനെ സ്റ്റേജിലേക്ക് വിളിച്ച കയ്യിൽ എടുത്തുയർത്തുന്നതാണ് വിഡിയോയിൽ ഉള്ളത്. കൂടാതെ ജിജിയുടെ കവിളിൽ താരം ഉമ്മവെക്കുന്നതും വിഡിയോയിലുണ്ട്.

 
 
 
View this post on Instagram

A post shared by Viral Bhayani (@viralbhayani)

 

ഈ വിഡിയോ പുറത്തുവന്നതിനു പിന്നാലെ വരുൺ ധവാനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്. അനുവാദം ചോദിക്കാതെയാണ് വരുൺ ജിജിയെ എടുത്തുയർത്തി ഉമ്മ വെച്ചത് എന്നായിരുന്നു ആരോപണം. അപ്രതീക്ഷിതമായി ഉമ്മവെച്ചത് ജിജിയെ വല്ലാതെയാക്കിയെന്നും ഒരു വിഭാഗം കണ്ടെത്തി. ഇതോടെ വരുൺ ധവാനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.

 

ജിജിയെ പോലുള്ള സൂപ്പർമോഡലിനുപോലും ഇവിടെ രക്ഷയില്ല എന്ന തരത്തിലായിരുന്നു വിമർശനം. വിമർശനം രൂക്ഷമായതോടെ മറുപടിയുമായി വരുൺ ധവാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്ലാൻ ചെയ്താണ് ജിജിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത് എന്നായിരുന്നു താരം ട്വിറ്ററിലൂടെ പറഞ്ഞത്. ഇതോടെ വരുണിനെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.