- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മൂന്നുവർഷത്തിന് ശേഷം വീണ്ടും ഫൈബ്രോമയാൾജിയ സ്ഥിരീകരിച്ചു': പേശികളെയും സന്ധികളെയും ബാധിക്കുന്ന രോഗ വിവരം പങ്കുവച്ച് നടി വീണ നായർ; വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് സഹപ്രവർത്തകരും ആരാധകരും
തിരുവനന്തപുരം: നടിയും, നർത്തകിയും, മുൻ ബിഗ്ബോസ് താരവുമായ വീണ നായർ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി. മൂന്നുവർഷത്തിന് ശേഷം നടിയെ 'ഫൈബ്രോമയാൾജിയ' ബാധിച്ചു. വീണ തന്നെയാണ് ആശുപത്രിയിൽ നിന്ന് തന്റെ രോഗ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
വളരെ വ്യത്യസ്തവും സങ്കീർണവുമായ ലക്ഷണങ്ങളോടു കൂടിയ അവസ്ഥയാണ് ഫൈബ്രോമയാൾജിയ അഥവാ പേശിവാതം. കേരളത്തിൽ 3- 4% ആളുകളിൽ ഈ രോഗം കണ്ടുവരുന്നു. അതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം. ഉറങ്ങാൻ കഴിയാതാവുക, മാനസികനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവയും രോഗം മൂലമുള്ള ബുദ്ധിമുട്ടുകളിൽ പെടുന്നു.
രക്ത പരിശോധനാ, സ്കാനിങ് റിപ്പോർട്ടുകളിലും ഫൈബ്രോമയാൾജിയ പെട്ടെന്ന് കണ്ടെത്താൻ വിഷമമാണ്. പ്രിയ താരം വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് സഹപ്രവർത്തകരും, ആരാധകരു ആശംസിക്കുന്നത്. വീണയുടെ പോസ്റ്റ് നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വീണ നായർ ബിഗ് ബോസ് മലയാളം സീസൺ 2 വിലാണ് മത്സരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ