- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെയും പേര് വീണയാണ്, എന്റെ മാംസവും പച്ചയാണ്; അശ്ലീല സൈബർ ആക്രമണം നിർത്തണം; സൈബർ ആക്രമണത്തിൽ റിയാസിന് ഫേസ്‌ബുക്ക് കുറിപ്പുമായി വീണാ നായർ
തിരുവനന്തരപുരം: ഡിവൈഎഫ്ഐ പ്രവർത്തകർ തനിക്കെതിരേ നടത്തുന്ന അശ്ലീല സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസിനോട് യൂത്ത് കോൺഗ്രസ് നേതാവ് വീണാ എസ് നായർ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് വീണയുടെ പ്രതികരണം
'എന്റെയും പേര് വീണയാണ്.. എന്റെയും മാംസം പച്ചയാണ്. ഡിവൈഎഫ്ഐ നടത്തുന്ന അശ്ലീല സൈബർ ആക്രമണം അവസാനിപ്പിക്കുക', വീണ ഫേസ്‌ബുക്കിൽ കുറിച്ചു. മന്ത്രി റിയാസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കുറിപ്പ്.
കഴിഞ്ഞ ദിവസം, വിവാഹവാർഷിക ദിനത്തിൽ മന്ത്രി റിയാസ് ഭാര്യ വീണയെക്കുറിച്ച് ഫേസ്‌ബുക്കിലിട്ട കുറിപ്പ് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം. 'നിലവിട്ട അസംബന്ധ പ്രചാരങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കുന്ന വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ' എന്നായിരുന്നു റിയാസിന്റെ കുറിപ്പ്, .
കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സിപിഎം പതാക കത്തിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് വീണാ നായർക്കെതിരേ സൈബർ ആക്രമണം രൂക്ഷമായത്.