- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗതം മേനോന്റെ മടങ്ങി വരവ് ബ്ലോക്ക്ബസ്റ്റർ സിനിമയുമായി; വെന്ത് തണിന്തത് കാട് കളക്ഷൻ മൂന്നാം ദിനത്തിൽ 30 കോടി പിന്നിട്ടു
ചെന്നൈ: ദ്വീർഘകാലത്തെ ഇടവേളക്ക് ശേഷം ഗൗതം മേനോൻ -ചിമ്പു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർഹിറ്റാകുന്നു. 'വെന്ത് തണിന്തത് കാട്' ബ്ലോക്ക്‌ബസ്റ്ററിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. മൂന്നാം ദിനം പിന്നിടുമ്പോൾ ചിത്രം 30 കോടിക്ക് മുകളിലാണ് കളക്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്‌ച്ചയിൽ ചിത്രം തമിഴ്‌നാട്ടിൽ നിന്ന് മാത്രം 4.5 കോടി നേടി.
തെലുങ്ക് പതിപ്പിന്റെ കളക്ഷനും കൂടി ചേർക്കുമ്പോൾ 11.5 കോടിയാണ് സിനിമയുടെ ഇന്നലത്തെ നേട്ടം. ഇതോടെ ചിത്രം 30 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്.ഏഴ് വർഷത്തിന് ശേഷമാണ് ഗൗതം മേനോൻ ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടുന്നത്. 2015 ൽ റിലീസ് ചെയ്ത 'യെന്നൈ അറിന്താൽ' എന്ന ചിത്രമായിരുന്നു ഗൗതം മേനോന്റെ അവസാന ബോക്സ് ഓഫീസ് ഹിറ്റ്.
അജിത് നായകനായെത്തിയ ചിത്രം 100 കോടിക്ക് മുകളിൽ കളക്റ്റ് ചെയ്തിരുന്നു. അതിന് ശേഷം റിലീസ് ചെയ്ത 'അച്ചം എൻപത് മടമയ്യടാ', 'എനൈ നോക്കി പായും തോട്ട' എന്നീ സിനിമകൾ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.'വിണൈതാണ്ടി വരുവായ', 'അച്ചം എൻപത് മടമയ്യടാ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും സിമ്പുവും ഒന്നിക്കുന്ന സിനിമയാണ് ''വെന്ത് തണിന്തത് കാട്''.
കയാടു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ രാധിക ശരത്കുമാറും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. വെൽസ് ഫിലിം ഇന്റർനാഷണലിനു കീഴിൽ ഇഷാരി കെ ഗണേശ് ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളി താരങ്ങളായി നീരജ് മാധവും സിദ്ദിഖും സിനിമയിൽ ശ്രദ്ധേയവേഷം അവതരിപ്പിച്ചിട്ടുണ്ട്. പ്രതിനായക വേഷത്തിലാണ് സിദ്ദിഖ് എത്തുന്നത്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത് എആർ റഹ്മാൻ ആണ്.
മറുനാടന് ഡെസ്ക്