ദുബായ്: ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് തമിഴകത്തിന്റെ പ്രിയ സംവിധായകൻ വിഘ്‌നേശ് ശിവൻ. ഭാര്യയും നടിയുമായ നയൻതാര ഒരുക്കിയ ജന്മദിന സർപ്രൈസിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വിഘ്‌നേശ്. വിവാഹശേഷമുള്ള ആദ്യ ജന്മദിനമാണ് കുടുംബവുമൊത്ത് ആഘോഷമാക്കിയത്.

'സ്‌നേഹമുള്ള ഒരു കുടുംബത്തിൽ നിന്നുള്ള ശുദ്ധമായ സ്‌നേഹം നിറഞ്ഞ ഒരു ജന്മദിനം. എന്റെ ഭാര്യ, എന്റെ തങ്കം ഒരുക്കിയ സർപ്രൈസ്, എന്റെ പ്രിയപ്പെട്ടവരോടൊപ്പം ബുർജ് ഖലീഫയ്ക്ക് താഴെ ഒരു സ്വപ്നതുല്യമായ ജന്മദിനം. ഇതിലും മികച്ചതും സവിശേഷവുമായതും ഇല്ല. ഈ ജീവിതത്തിൽ ദൈവം എനിക്ക് നൽകിയ എല്ലാ മനോഹരമായ നിമിഷങ്ങൾക്കും എപ്പോഴും നന്ദി പറയുന്നു!', ചിത്രങ്ങൾക്കൊപ്പം വിഘ്‌നേശ് കുറിച്ചു.