- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹലോ നൻപാ, നൻപീസ്' എന്ന തലക്കെട്ടിൽ ചിത്രം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ ദളപതി വിജയിയുടെ അരങ്ങേറ്റം; 'ആക്ടർ വിജയ്' അക്കൗണ്ട് തുറന്ന് മണിക്കൂറുകൾക്കുള്ളിൽ മില്യൺ ഫോളോവേഴ്‌സ്; ലിയോയുടെ പ്രൊമോഷന് ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ
ചെന്നൈ: നടൻ വിജയ് സാമൂഹ്യ മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ഫേസ്‌ബുക്കിലും ട്വിറ്ററിലും അക്കൗണ്ടുകൾ ഉണ്ട്. ഇത് അഡ്‌മിന്മാരാണ് നോക്കുന്നതെന്ന് പൊതുവേദിയിൽ വിജയ് തന്നെ പറഞ്ഞിട്ടുണ്ട്. ഫേസ്‌ബുക്കിൽ 78 ലക്ഷവും ട്വിറ്ററിൽ 44 ലക്ഷവുമാണ് വിജയ്‌യുടെ ഫോളോവേഴ്‌സ്. ഇപ്പോഴിതാ വിജയ് ഇൻസ്റ്റഗ്രാമിലും തന്റെ ഔദ്യോഗിക അക്കൗണ്ട് തുറന്നിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്ന് മണിക്കൂറുകൾക്കുള്ളിൽ റെക്കോർഡ് ഫോളോവേഴ്‌സിനെയാണ് ഇളയദളപതി സ്വന്തമാക്കിയിരിക്കുന്നത്. 'ആക്ടർ വിജയ്' എന്ന പേരിലാണ് വിജയ് ഇന്ന് ഇൻസ്റ്റാഗ്രാമിൽ ഔദ്യോഗിക അക്കൗണ്ട് തുറന്നത്. അക്കൗണ്ട് വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒരു മില്യൺ ഫോളോവേഴ്‌സിനെ വിജയ് സ്വന്തമാക്കി. ഒരൊറ്റയാളെ പോലും വിജയ് പക്ഷേ ഇൻസ്റ്റാഗ്രാമിൽ തിരിച്ച് ഫോളോ ചെയ്യുന്നില്ലായെന്നതും ശ്രദ്ധേയമാണ്.
ഇൻസ്റ്റഗ്രാം പേജ് പുറത്തിറക്കി ലിയോ ലുക്കിൽ ഒരു ഫോട്ടോയാണ് വിജയ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ 7.5 ലക്ഷത്തോളം ഫോളോവേർസാണ് വിജയ് നേടിയത്. ഇതുവരെ താരം ആരെയും പിന്തുടരുന്നില്ല. ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പ്രൊമോഷന് വലിയ രീതിയിൽ ഗുണകരമാവുമെന്നാണ് വിലയിരുത്തൽ.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ ചിത്രീകരണ തിരക്കുകളിലാണ് വിജയ് നിലവിലിപ്പോൾ. 'ഹലോ നൻപാ, നൻപീസ്', എന്ന തലക്കെട്ടിൽ ലിയോയുടെ സെറ്റിൽ നിന്നുള്ള സാൾട്ട് ആൻഡ് പെപ്പർ ചിത്രമാണ് വിജയ് ആദ്യമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഈ ഫോട്ടോക്ക് ഒരു മില്യൺ ലൗ റിയാക്ഷൻ ലഭിച്ചിട്ടുണ്ട്. നിരവധി സെലിബ്രൈറ്റികളാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ സ്‌നേഹവും സ്വാഗതവും നേർന്നിരിക്കുന്നത്.
കോളിവുഡിൽ നിലവിൽ ഏറ്റവുമധികം ഹൈപ്പിൽ നിൽക്കുന്ന ചിത്രമാണ് വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിനു ശേഷം വിജയ്‌ക്കൊപ്പം ഒന്നിക്കുന്ന ചിത്രം എന്നിങ്ങനെ പല ഘടങ്ങളാണ് ഈ ചിത്രത്തിന്റെ പ്രീ റിലീസ് ഹൈപ്പ് ഉയർത്തിയിരിക്കുന്നത്. ചിത്രം എൽസിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്) വിന്റെ ഭാഗമാണെന്ന് ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകേഷ് ആരാധകർ പുതിയ ചിത്രത്തിലും അതിനുള്ള സാധ്യതകൾ പരമാവധി ആരായുന്നുണ്ട്.
ചിത്രത്തിൽ വിജയ്‌ക്കൊപ്പം എത്തുന്ന ഒൻപത് താരങ്ങളുടെ പേരുവിവരങ്ങൾ അണിയറക്കാർ ഇതിനകം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്‌കിൻ, മൻസൂർ അലി ഖാൻ, ഗൗതം വസുദേവ് മേനോൻ, അർജുൻ എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് മാത്യു തോമസും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനർ ആയ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ ആണ്. ഛായാ?ഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അൻപറിവ്, എഡിറ്റിം?ഗ് ഫിലോമിൻ രാജ്, കലാസംവിധാനം എൻ സതീഷ് കുമാർ, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേർന്നാണ് സംഭാഷണ രചന നിർവ്വഹിക്കുന്നത്. ഒക്ടോബർ 19 ന് ചിത്രം തിയറ്ററുകളിൽ എത്തും
മറുനാടന് മലയാളി ബ്യൂറോ