- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്; ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി; ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു; നടൻ വിജയൻ കാരന്തരൂരിന്റെ പോസ്റ്റ് വൈറൽ
കോഴിക്കോട്: നടൻ വിജയൻ കാരന്തൂർ കരൾ രോഗത്തിന് ചികിത്സയിൽ. കഴിഞ്ഞ മൂന്ന് മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിജയൻ തന്നെയാണ് അസുഖ വിവരം പുറത്തുവിട്ടത്. കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ഏകപോംവഴിയെന്നും അദ്ദേഹം പറയുന്നു.തനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും, കരൾ ദാതാവിനെ കണ്ടെത്താൻ സഹായിക്കണമെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
ഒ' പോസിറ്റീവ് രക്തഗ്രൂപ്പിൽപ്പെട്ട കരളാണ് ആവശ്യം. കരൾ നൽകാൻ തയ്യാറുള്ളവർ 7994992071 ഈ നമ്പറിൽ ബന്ധപ്പെടണമെന്നും വിജയൻ കാരന്തൂർ കുറിച്ചു.1973ൽ 'മരം' എന്ന സിനിമയിലൂടെയാണ് വിജയൻ കാരന്തൂരിന്റെ സിനിമാ പ്രവേശനം. ചന്ദ്രോത്സവം, റോക്ക് ൻ റോൾ, മായാവി, വിനോദയാത്ര, സോൾട്ട് ആൻഡ് പെപ്പർ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. നടന്റ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
വലിയ സാമ്പത്തിക ഭദ്രതയില്ലാത്ത ഇടത്തരംകുടുംബമാണ് അദ്ദേഹത്തിന്റെത്. സിനിമയിൽനിന്നും സീരിയലിൽനിന്നും ലഭ്യമാകുന്ന കേവലമായ പ്രതിഫലമാണ് ഇത്രയുംകാലം അദേഹത്തിന്റെ ജീവിതത്തെമുന്നോട്ട് കൊണ്ടുപോയിട്ടുള്ളത്.അസുഖത്തോടെ എല്ലാം പ്രതിസന്ധിയിലായി.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പ്രിയപ്പെട്ടവരേ, കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു
മറുനാടന്‍ മലയാളി ബ്യൂറോ