കൊച്ചി: ഭാര്യയുമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഇല്ലാതാകുന്നുവെന്ന് നടൻ വിനായകൻ. ഫേസ്‌ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്. എല്ലാ ഭാര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. വിവാഹ മോചനത്തിന്റെ സൂചനകളാണ് വീഡിയോയിലുള്ളത്. എന്നാൽ കാരണം വ്യക്തമല്ല. ബാങ്ക് ജീവനക്കാരിയായിരുന്ന ബിനിതയാണ് ഭാര്യ.

വീഡിയോയുടെ പൂർണരൂപം:

'ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാ?ര്യയുമായിട്ടുള്ള, എല്ലാ ഭാ?ര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി', എന്നാണ് വിനായകൻ വിഡിയോയിൽ പറഞ്ഞത്.-ഇതാണ് വീഡിയോയുടെ പൂർണ്ണ രൂപം.