- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ട് സംസാരിക്കാം; ചായക്കടയിൽ ഇരുന്ന് അപവാദം പറഞ്ഞാൽ വീട്ടിൽക്കയറി ഇടിക്കും; മൈക്കെടുത്ത് മുന്നറിയിപ്പ് നൽകി യുവാവ്; വീഡിയോ വൈറൽ
കൊച്ചി: അപവാദക്കാരെ കൈകാര്യം ചെയ്യുമെന്ന് മൈക്കെടുത്തു മുന്നറിയിപ്പു നൽകിയ യുവാവിന്റെ വീഡിയോ വൈറൽ. ജോജി എന്ന ചിത്രത്തിലെ 'കള്ളുഷാപ്പിലിരുന്ന് കുശുകുശുപ്പ് പറയുന്നവരായാലും പള്ളിമേടയിൽ ഇരുന്ന് താളത്തിൽ പറയുന്നവരായാലും ഇനി ഇതും പറഞ്ഞ് നടക്കുന്നവരെ ഞങ്ങൾ കായികപരമായും നിയമപരമായും നേരിടുമെന്ന' ബാബുരാജിന്റെ ഡയലോഗിന് സമാനമായ ഡയലോഗുമായാണ് യുവാവ് രംഗത്തുവന്നത്.
അത്തരത്തിൽ തന്നെക്കുറിച്ച് അപവാദം പറയുന്നവരെ മൈക്കിലൂടെ ഭീഷണിപ്പെടുത്തുന്ന ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതാരാണെന്നോ, എവിടെയാണ് സംഭവമെന്നോ, ഇയാളെക്കുറിച്ച് എന്ത് അപവാദമാണ് ആളുകൾ പറഞ്ഞതെന്നോ വ്യക്തമല്ല.
'എനിക്ക് അത്രത്തോളം മാനസിക വിഷമം ഉള്ളതുകൊണ്ടാണ് ഇത്രയും പറയുന്നത്. വീടിന് കല്ലിട്ട അന്നുമുതൽ എന്നെക്കൊണ്ട് അപവാദം പറയുകയാണ്. എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ, വീട് ഇവിടെ അടുത്തുതന്നെയാണ് നേരിട്ട് വന്ന് സംസാരിക്കാം. അല്ലാതെ ചായക്കടയിൽ ഇരുന്നുകൊണ്ട് പറഞ്ഞാൽ വീട്ടിൽക്കയറി ഞാൻ ഇടിക്കും. എനിക്ക് പൊലീസ് സ്റ്റേഷൻ പുത്തരിയല്ല.' -എന്നണ് യുവാവ് പറയുന്നത്. വീഡിയോ വാട്‌സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.