കൊൽക്കത്ത: മകളുടെ രണ്ടാം പിറന്നാളിന് സാമൂഹ്യ മാധ്യമത്തിലൂടെ ആശംസകൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. കോലിക്കൊപ്പമുള്ള മകളുടെ മുഖം വ്യക്തമാകാത്ത ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടാണ് കോലി പിറന്നാൾ ആശംസ നേർന്നത്. 'എന്റെ ഹൃദയമിടിപ്പിന് രണ്ട്' എന്ന ക്യാപ്ഷനോടെ ആണ് കോലി ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് കോലിയുടെ പോസ്റ്റ് ലൈക്ക് ചെയ്തതും കമന്റുകൾ രേഖപ്പെടുത്തിയതും.

അനുഷ്‌കയും മകൾക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച് മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2017-ലായിരുന്നു അനുഷ്‌കയും കോലിയും വിവാഹിതരായത്. 2021 ജനുവരി 11- നാണ് ഇരുവരുടെയും ജീവിതത്തിൽ പുതിയൊരു അതിഥി എത്തിയത്. മകൾ വാമികയുടെ സ്വകാര്യത ഉറപ്പുവരുത്താൻ താരദമ്പതികൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

 
 
 
View this post on Instagram

A post shared by Virat Kohli (@virat.kohli)

വാമികയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടേയില്ല. മകളുടെ ചിത്രമെടുക്കരുതെന്ന് പലപ്പോഴും പാപ്പരാസികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്ന താരദമ്പതികളുടെ വീഡിയോകളും പുറത്തുവന്നിരുന്നു.

 
 
 
View this post on Instagram

A post shared by AnushkaSharma1588 (@anushkasharma)

അതേസമയം, ഇന്ത്യൻ ക്രിക്കറ്റർ ജുലാൻ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന 'ഛക്ദ എക്സ്‌പ്രസ്' എന്ന ബോളിവുഡ് ചിത്രത്തിൽ ജുലാൻ ഗോസ്വാമിയായി അഭിനയിക്കുന്നത് അനുഷ്‌ക ശർമയാണ്. നെറ്റ്ഫ്‌ളിക്‌സിൽ ഡയറക്ട് റിലീസായി എത്താനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രോസിത് റോയ് ആണ്. അഭിഷേക് ബാനർജി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രതിക ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. തന്റെ 'ഛക്ദ എക്സ്‌പ്രസ്' എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചപ്പോൾ ജൂലൻ ഗോസ്വാമിക്ക് നന്ദി പറയാനും അനുഷ്‌ക ശർമ മറന്നില്ല.