- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയൽക്കാരെ വിശ്രമിക്കു, ഇതൊരു കളി മാത്രമാണ്; ഞങ്ങൾ പടക്കം പൊട്ടിക്കുന്നു; നിങ്ങൾ ഒരു കാരണവുമില്ലാതെ ടിവി അടിച്ചുപൊട്ടിക്കുന്നു'; പാക് ആരാധകനോട് സംശയം ഉന്നയിച്ച് സെവാഗ്
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ആഘോഷ ലഹരിയിലാണ് ക്രിക്കറ്റ് ആരാധകർ. ദീപാവലി ദിനരാത്രങ്ങളിലെ ആഘോഷങ്ങൾക്കൊപ്പം ഇന്ത്യൻ ജയവും ആവേശത്തോടെയാണ് ഏവരും സ്വീകരിക്കുന്നത്. അതിനിടെ
രസകരമായൊരു വീഡിയോയും അതിന് ചിരിപ്പിക്കുന്ന കമന്റുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറും ഇതിഹാസ താരവുമായ വീരേന്ദർ സെവാഗ്.
ഇന്ത്യൻ വിജയത്തിൽ കലി പൂണ്ട് ടെലിവിഷൻ ചവിട്ടി പൊട്ടിക്കുന്ന പാക്കിസ്ഥാൻ ആരാധകന്റെ വീഡിയോ ആണ് സെവാഗ് പങ്കിട്ടത്. സോഫയിലിരുന്ന് ടെലിവിഷനിൽ മത്സരം കണ്ട ആരാധകൻ അശ്വിൻ ബൗണ്ടറി കടത്തി വിജയറൺ കുറിക്കുന്നതിന് പിന്നാലെ മുന്നിലിരുന്ന ടേബിളിൽ വച്ച ലാപ് ടോപ് ആദ്യം ടെലിവിഷനിലേക്ക് എറിയുന്നു. പിന്നാലെ ടെലിവിഷനിൽ ചവിട്ടുന്നു. അതുകൊണ്ടും അരിശം തീരാതെ സ്റ്റാൻഡിൽ നിന്ന് ടിവി താഴേക്ക് മറിച്ചിട്ട് ചവിട്ടികൂട്ടുന്നതാണ് വീഡിയോ. ഇത് പങ്കിട്ടാണ് സെവാഗിന്റെ രസകരമായ കുറിപ്പ്.
'അയൽക്കാരെ വിശ്രമിക്കു. ഇതൊരു കളി മാത്രമാണ്. ഞങ്ങൾ ഇവിടെ ദീപാവലി ആഘോഷിക്കുകയാണ്. അതുകൊണ്ടു ഞങ്ങൾ പടക്കം പൊട്ടിക്കുന്നു. പക്ഷേ നിങ്ങൾ ഒരു കാരണവുമില്ലാതെ ടിവി അടിച്ചുപൊട്ടിക്കുന്നു. ടെലിവിഷൻ എന്തു പിഴച്ചു'- എന്നായിരുന്നു സെവാഗ് കുറിച്ചത്.
Relax Padosi , it's only a game.
- Virender Sehwag (@virendersehwag) October 23, 2022
Hamaare yahan Deepawali hai toh pataakhe phod rahe hain aur aap bevajah TV ???? phod rahe hain ????.
Nahin yaar, TV ka kya kasoor. pic.twitter.com/AvVL4fOmny
അതേസമയം സെവാഗ് പങ്കിട്ട വീഡിയോ ഒറിജിനല്ലെന്ന് ചില പാക്കിസ്ഥാൻ ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഒരു ഫുട്‌ബോൾ മത്സരത്തിനിടെ തുർക്കി ആരാധകനാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും ഇവിടെ ടെലിവിഷനിലെ ഫുട്‌ബോൾ വീഡിയോക്ക് പകരം ഇന്ത്യ- പാക് പോരാട്ടത്തിന്റെ മത്സരം എഡിറ്റ് ചെയ്ത് പ്രദർശിപ്പിക്കുകയാണെന്നും ആരാധകർ പ്രതികരിച്ചു.
ആവേശം അവസാന നിമിഷം വരെ നിന്ന പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയം പിടിച്ചത്. ജയ പരാജയങ്ങൾ മാറിമറിഞ്ഞ പോരാട്ടത്തിൽ അവസാന പന്തിൽ സിംഗിളെടുത്താണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ഒരു ഘട്ടത്തിൽ പാക്കിസ്ഥാന് വിജയം സ്വന്തമാക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ വിരാട് കോഹ്ലിയുടെ വീരോചിത ഇന്നിങ്‌സാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്.
ന്യൂസ് ഡെസ്ക്