മുംബൈ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന ബോളിവുഡ് സിനിമ ഒരുങ്ങുകയാണ്. കങ്കണ റണൗട്ട് ആണ് 'എമർജൻസി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കങ്കണ തന്നെയാണ് ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയായി അഭിനയിക്കുന്നതും.എന്നാൽ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രമായ സഞ്ജയ് ഗാന്ധി ആയി അഭിനയിക്കുന്നത് മലയാള നടനാണ്.'ആനന്ദം' എന്ന ഹിറ്റ് ചിത്രത്തിലെ 'കുപ്പി' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിശാഖ് നായരാണ് സഞ്ജയ് ഗാന്ധിആകുന്നത്.

ഇപ്പോഴിത ചിത്രത്തിലെ കാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സഞ്ജയ് ഗാന്ധിയായിട്ടുള്ള ലുക്ക് വിശാഖ് നായർ തന്നെ പങ്കുവെച്ചിട്ടുണ്ട്.ഇത് വിശാഖിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ്.സബാഷ് മിത്തുവിലും വിശാഖ് കഥാപാത്രമായെത്തിയിരുന്നു.പേര് സൂചിപ്പിക്കുംപോലെ അടിയന്തരാവസ്ഥ കാലമാണ് കങ്കണ തന്റെ ചിത്രത്തിന്റെ പ്രധാന വിഷയമാക്കുന്നത്.കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികർണിക ഫിലിംസിന്റെ ബാനറിൽ കങ്കണയും രേണു പിറ്റിയും ചേർന്നാണ് നിർമ്മാണം.

 

 
 
 
View this post on Instagram

A post shared by Vishak Nair (@nair.vishak)

കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്. കങ്കണ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച 'മണികർണിക: ദ് ക്വീൻ ഓഫ് ഝാൻസി'യായിരുന്നു സംവിധാനം ചെയ്ത ആദ്യ ചിത്രം. എന്നാൽ ഇത് കൃഷ് ജഗർലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്തത്. 2019ൽ ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്.തൻവി കേസരി പശുമാർഥിയാണ് 'എമർജൻസിടയുടെ അഡീഷണൽ ഡയലോഗ്‌സ് ഒരുക്കുന്നത്.

അസോസിയേറ്റ് പ്രൊഡ്യൂസർ അക്ഷത് റണൗത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സമീർ ഖുറാന, ഛായാഗ്രഹണം ടെറ്റ്‌സുവോ നഗാത്ത, എഡിറ്റിങ് രാമേശ്വർ എസ് ഭഗത്ത്, പ്രൊഡക്ഷൻ ഡിസൈനർ രാകേഷ് യാദവ്, വസ്ത്രാലങ്കാരം ശീതൾ ശർമ്മ, പ്രോസ്‌തെറ്റിക് ഡിസൈനർ ഡേവിഡ് മലിനോവിസ്‌കി, സംഗീതം ജി വി പ്രകാശ് കുമാർ.ചിത്രം 2023ൽ തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുകയാണ്.