- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുസ്ലിം ഇരവാദമുയർത്തി സിനിമകളുണ്ടാക്കുക മാത്രമാണ് ഇവർ ആകെ ചെയ്തിട്ടുള്ളത്; ഹിന്ദുക്കളാണ് ഇവരെ പണക്കാരും, പ്രശസ്തരുമാക്കിയത്; നന്ദിയില്ലാത്ത ബോളിവുഡിന് ഹിന്ദുക്കളോട് സഹാനുഭൂതിയുമില്ല'; 'മുസ്ലിംസോഷ്യൽ' ചർച്ചയാക്കി വിവേക് അഗ്‌നിഹോത്രി
മുംബൈ: കശ്മീർ ഫയൽസിനെതിരായ വിമർശങ്ങൾക്കിടെ 'മുസ്ലിം സോഷ്യൽ' സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാക്കി സംവിധായകൻ വിവേക് അഗ്‌നിഹോത്രി. മുസ്ലിംങ്ങളെ ചിത്രീകരിക്കുന്നതിനായി 'മുസ്ലിം സോഷ്യൽ' എന്നൊരു ജേണർ തന്നെ ഇന്ത്യൻ സിനിമയിലുണ്ടെന്നും അത്തരം സിനിമകളിലൂടെ കശ്മീരുമായി ബന്ധപ്പെട്ട അവാസ്തവം പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും വിവേക് അഗ്‌നിഹോത്രി ആരോപിക്കുന്നു. 'മുസ്ലിം സോഷലി'നെ പരാമർശിച്ചുകൊണ്ട് വിവേക് അഗ്‌നിഹോത്രി ഒന്നിലധികം ട്വീറ്റുകളാണ് പങ്കുവച്ചത്.
കശ്മീർ ഫയൽസിനെ മാലിന്യം എന്ന് വിശേഷിപ്പിച്ച സംവിധായകൻ സയിദ് അക്തർ മിശ്രയുടെ വിമർശനത്തെ ഉദ്ദരിച്ചാണ് ആദ്യ ട്വീറ്റ്. 'മുസ്ലിം ഇരവാദമുയർത്തി സിനിമകളുണ്ടാക്കുക മാത്രമാണ് ഇവർ ആകെ ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ മാത്രമാണ് 'മുസ്ലിം സോഷ്യൽ' എന്ന പേരിൽ ഒരു ജേണർ തന്നെയുള്ളത്. എന്നാൽ ഹിന്ദുക്കളാണ് ഇവരെ പണക്കാരും, പ്രശസ്തരുമാക്കിയത്. എന്നിട്ടും നന്ദിയില്ലാത്ത ബോളിവുഡിന് ഹിന്ദുക്കളോട് സഹാനുഭൂതിയുമില്ല' എന്നാണ് ' ട്വീറ്റിന്റെ ഉള്ളടക്കം. ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് ബോളിവുഡിൽ ഇന്ത്യൻ മുസ്ലിം സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന ഒരു സിനിമാ ജേണറാണ് മുസ്ലിം സോഷ്യലെന്നും ട്വീറ്റിൽ പറയുന്നു.
കശ്മീർ പശ്ചാത്തലമാക്കി ആയിരത്തോളം സിനിമകളുണ്ടായിട്ടുണ്ട്. ഫിസ, ഫനാ, ഹൈദർ എന്നിങ്ങനെ നീളുന്ന ലിസ്റ്റിൽ നിങ്ങൾക്ക് പേര് അറിയാത്ത ചിത്രങ്ങളും ഡോക്യുമെന്ററികളും വരെയുണ്ട്. എന്നാലീ സിനിമകളിലൊന്നും ഹിന്ദുക്കളെക്കുറിച്ച് പരാമർശം തന്നെയില്ല. കശ്മീർ നൂറുശതമാനവും ഹിന്ദു ഭൂമിയാണെന്നും ഭീകരവാദം മൂലമാണ് ഹിന്ദുക്കൾക്ക് അവിടെനിന്ന് പലായനം ചെയ്യേണ്ടിവന്നതെന്നുമുള്ള സത്യങ്ങൾ ഈ ലോകത്തിന് മുഴുവൻ അറിയാമെന്നിരിക്കെയാണ് ഇത്തരം അവാസ്തവങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത്.
I never wanted to say this but I think it's time to speak the HARSH TRUTH:
- Vivek Ranjan Agnihotri (@vivekagnihotri) December 20, 2022
All their lives they made films on Muslim victimhood. Only India has a genre called ‘Muslim Social'. Hindus made these people rich & famous. Yet, ungrateful Bollywood has zero empathy towards Hindus. https://t.co/oqBr1xhbPh
'പത്താനു'മായി ബന്ധപ്പെട്ട ബോളിവുഡ് വിവാദങ്ങളിലെ പ്രതികരണമെന്ന നിലയിൽ മറ്റൊരു വീഡിയോയും വിവേക് അഗ്‌നിഹോത്രി പങ്കുവച്ചു. രണ്ട് മിനുറ്റിലധികം നീളുന്ന വീഡിയോയിൽ 'മുസ്ലിം സോഷ്യലിനെക്കുറിച്ച് കൂടുതൽ പരാമർശങ്ങളുണ്ട്.
അഗ്‌നിഹോത്രിയുടെ വാക്കുകൾ:
''ഇന്ത്യയിലെ മതേതരവാദികളും ബോളിവുഡും നിങ്ങളിൽ നിന്ന് മറച്ചുവയ്ക്കുന്ന ഒരു കാര്യമാണ് എനിക്ക് ഇന്ന് പറയാനുള്ളത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വലിയ ആക്രമണമാണ് എന്റെ സിനിമയായ കശ്മീർ ഫയൽസ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ മുസ്ലിങ്ങളോട് ഇത്രയും സിമ്പതിയുള്ളവർ പറയാതെ പോകുന്ന ഒരു കാര്യമുണ്ട്. ഈ ലോകത്ത്, ഇവിടെ ഇന്ത്യൻ സമൂഹം മാത്രമാണ് മുസ്ലിം സമുദായത്തിനുവേണ്ടി മാത്രമായി 'മുസ്ലിം സോഷ്യൽ' എന്ന പേരിൽ ഒരു പ്രത്യേക സിനിമാ വിഭാഗം തന്നെ സൃഷ്ടിച്ചിട്ടുള്ളത്.
My comments on recent Bollywood controversy: The Truth. pic.twitter.com/kXX9gUcxNI
- Vivek Ranjan Agnihotri (@vivekagnihotri) December 20, 2022
വിക്കിപീഡിയയിൽ പറയുന്നത് അനുസരിച്ച്, ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് ബോളിവുഡിൽ ഇന്ത്യൻ മുസ്ലിം സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന ഒരു സിനിമാ ജേണറാണ് മുസ്ലിം സോഷ്യൽ. അമിതാഭ് ബച്ചന്റെ കൂലി, ബാസാർ മുതൽ സർദാറീ ബീഗം, സലീം ലങ്ക്ഡെ പെ മത് റോ, ഫിസാ, ഫനാ എന്നിങ്ങനെ അനേകം ഉദാഹരണങ്ങളുണ്ട് ഈ വിഭാഗത്തിൽ. അത്തരത്തിൽ ഒരു മുസ്ലിം സോഷ്യൽ നിലനിൽക്കുമ്പോൾ എന്തുകൊണ്ട് ഹിന്ദു സോഷ്യൽ, ക്രിസ്ത്യൻ സോഷ്യൽ, ജെയ്ൻ സോഷ്യൽ, പാർസി സോഷ്യൽ എന്നിങ്ങനെ ഉണ്ടാകുന്നില്ല എന്നു ചോദിക്കാൻ നിങ്ങളെയാരെങ്കിലും അനുവദിച്ചിട്ടുണ്ടോ? അവരും ഇന്ത്യയിലെ സമുദായങ്ങളല്ലേ?''
''നിങ്ങൾ സ്വയം ചിന്തിക്കൂ, കശ്മീർ പശ്ചാത്തലമാക്കി ആയിരത്തോളം സിനിമകളുണ്ടായിട്ടുണ്ട്. ഫിസ, ഫനാ, ഹൈദർ എന്നിങ്ങനെ നീളുന്ന ലിസ്റ്റിൽ നിങ്ങൾക്ക് പേര് അറിയാത്ത ചിത്രങ്ങളും ഡോക്യുമെന്ററികളും വരെയുണ്ട്. എന്നാലീ സിനിമകളിലൊന്നും ഹിന്ദുക്കളെക്കുറിച്ച് പരാമർശം തന്നെയില്ല. കശ്മീർ നൂറുശതമാനവും ഹിന്ദു ഭൂമിയാണെന്നും ഭീകരവാദം മൂലമാണ് ഹിന്ദുക്കൾക്ക് അവിടെനിന്ന് പലായനം ചെയ്യേണ്ടിവന്നതെന്നുമുള്ള സത്യങ്ങൾ ഈ ലോകത്തിന് മുഴുവൻ അറിയാമെന്നിരിക്കെയാണ് ഇത്തരം അവാസ്തവങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത്. കശ്മീരിലെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ആരും നിങ്ങളോട് പറയുന്നില്ല. അതിനായി ആദ്യമായൊരു സിനിമ ശ്രമം നടത്തിയപ്പോൾ, സത്യം പറയാൻ മുന്നോട്ടുവന്ന ആ വ്യക്തിയെ എല്ലാവരും ചേർന്ന് ആക്രമിക്കുന്നു. യഥാർത്ഥ മതേതരത്വം എന്താണെന്ന് ഇനി നിങ്ങൾ ചോദ്യം ചെയ്യണം. ഈ ഓറഞ്ചും പച്ചയും നിറത്തിന്റെ പേരിലെ വിവാദങ്ങളിൽപ്പെടാതെ ഹിന്ദുക്കളുടെ യാതന എന്തുകൊണ്ട് പരിഗണിക്കപ്പെടുന്നില്ല എന്ന് ഹൃദയത്തിൽ തൊട്ട് ചോദിക്കൂ.''
ന്യൂസ് ഡെസ്ക്