- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വികസനത്തെ ആരും എതിർക്കുന്നില്ല; പക്ഷേ, സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചുകൊണ്ട് ആവരുത്'; വന്ദേ ഭാരതിൽ കയറി വിവേക് ഗോപന്റെ കുറിപ്പ്
തിരുവനന്തപുരം: സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചുകൊണ്ടാകരുത് വികസനമെന്ന് ബിജെപി നേതാവ് കൂടിയായ നടൻ വിവേക് ഗോപൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്‌പ്രസിൽ ആദ്യ യാത്രയിൽ യാത്ര ചെയ്ത അനുഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.
ചിത്രം സഹിതം പങ്കുവച്ചാണ്, സിൽവൽ ലൈനെ പരോക്ഷമായി വിമർശിച്ചുകൊണ്ടുള്ള നടന്റെ വാക്കുകൾ. ഇന്ത്യയിലെ എഞ്ചിനീയർ നിർമ്മിച്ച മെയ്ഡ് ഇൻ ഇന്ത്യ ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരതിന്റെ മലയാളി മണ്ണിലൂടെ ഉള്ള ആദ്യ ഒഫീഷ്യൽ യാത്രയിൽ താനും പങ്കാളിയായതായി വിവേക് ഗോപൻ ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ജീവിതത്തിന്റെ യാത്രയിൽ എന്നും ''ഓർമ്മിക്കാൻ ഒരു യാത്ര കൂടി '. വികസനത്തിന്റെ യാത്ര.ഭാരത എഞ്ചിനീയർ മാർ നിർമ്മിച്ച ങഅഉഋ കച കചഉകഅ ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരതിന്റെ മലയാളി മണ്ണിലൂടെ ഉള്ള ആദ്യ ഒഫീഷ്യൽ യാത്ര. ഇത് പുതിയ ഭാരതം. വികസനത്തെ ആരും എതിർകുന്നില്ല, അത് പക്ഷെ സാധാരകാരുടെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചു കൊണ്ട് ആവരുത്.
മറുനാടന് ഡെസ്ക്