കൊച്ചി: തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനാണ് യോഗി ബാബു. ഹാസ്യ നടൻ എന്നതിനപ്പുറം വളരെ ശ്രദ്ധേയമായ വേഷങ്ങൾ യോഗി ഈക്കാലത്തിനുള്ളിൽ ചെയ്തിട്ടുണ്ട്. മണ്ടേല എന്ന ചിത്രം അതിന് ഒരു ഉദാഹരണമാണ്. മലയാള സിനിമയിലേക്കും എത്തുകയാണ് യോഗി ബാബു ഇപ്പോൾ. തമിഴിൽ സൂപ്പർതാര ചിത്രങ്ങളിൽ പോലും തിളങ്ങുന്ന യോഗി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പല നടയിൽ' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്.

'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ'. യോഗി ബാബുവിനെ മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്ത് സംവിധായകൻ തന്നെ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഈ ഈസ്റ്റർ ദിനത്തിലേക്കുള്ള ഈസ്റ്റർ എഗ്ഗാണ് ഈ വാർത്ത എന്നാണ് സംവിധായകൻ പറയുന്നത്. മലയാള സിനിമയിലേക്ക് യോഗി ബാബുവിന് സ്വാഗതം എന്നും വിപിൻ ദാസ് എഴുതിയിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by E4 Entertainment (@e4entertainment)

 

കഴിഞ്ഞ പുതുവർഷ ദിനത്തിലാണ് വിപിൻ ദാസ് പുതിയ പ്രൊജക്റ്റ് പ്രഖ്യാപിച്ചത്. പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിൽ. പൃഥ്വിരാജ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന വിവരവും നേരത്തെ പുറത്തു വന്നിരുന്നു.

ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ് കാൻ ചാനൽ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിയറ്ററുകളിൽ ചിരിപ്പൂരം തീർത്ത കുഞ്ഞിരാമായണം എന്ന ചിത്രത്തിന്റെ രചയിതാവ് ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇ 4 എന്റർടെയ്ന്മെന്റും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. സിനിമയുടെ കഥ ഒരു വർഷം മുൻപാണ് താൻ കേട്ടതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.