- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും അദ്ഭുതകരമായ ഉത്പന്നം ഇറങ്ങാൻ ഇനി രണ്ട് മാസം കൂടി; ഐഫോണിന് പകരമാവുമെന്ന് കരുതപ്പെടുന്ന ഡിവൈസ് ഡിജിറ്റൽ ലോകത്ത് ചരിത്രമാകും; 3000 ഡോളർ വിലവരുന്ന ഡിവൈസ് കാത്ത് ആപ്പിൾ ആരാധകർ
ആധുനിക സാങ്കേതിക വിദ്യ കുതിച്ചുപായുമ്പോൾ നിരവധി അദ്ഭുതങ്ങളാണ് നാം ദർശിക്കാറുള്ളത്. ജി പി ടി ചാറ്റ് ലോകത്ത് വാർത്തകൾ സൃഷ്ടിക്കുമ്പോൾ തന്നെ മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇടം കണ്ടെത്തുകയാണ് ആപ്പിൾ പുറത്തിറക്കുന്ന റിയാലിറ്റി പ്രോ ഹെഡ് സെറ്റ്. ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റും വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റും ആപ്പിൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്നതായ വാർത്ത കുറച്ചു വർഷങ്ങളായി നാം കേട്ട് തുടങ്ങിയിട്ട്. എന്നാൽ, ഇപ്പോൾ പുറത്തു വരുന്ന വാർത്ത, ഈ അദ്ഭുത ഉത്പന്നം ഉടൻ തന്നെ പുറത്തിറക്കും എന്നതാണ്.
പുതിയ 14 ഇഞ്ച്, 16 ഇഞ്ച് മാക്ബുക്ക് പ്രോ, മാക് മിനി, രണ്ടാം തലമുറ ഹോംപോഡ് സ്മാർട്ട് സ്പീക്കർ എന്നിവ പുറത്തിറക്കുന്ന ഈവന്റിൽ വെച്ച് ഈ ഹെഡ്സെറ്റും പുറത്തിറക്കും എന്നറിയുന്നു. എന്നാൽ, ഇതിനെ കുറിച്ച് ആപ്പിൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാലും ഈ മിക്സ്ഡ് റിയാലിറ്റി ഹെഡ്സെറ്റ് വിപണിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്ന് തന്നെയാണ് ആപ്പിൾ ആരാധകർ കരുതുന്നത്.
ഇതോടൊപ്പം ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസ്സുകളും വികസിപ്പിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നെങ്കിലും ഇപ്പോൾ അതിനെ കുറിച്ച് പുതിയ വിവരങ്ങൾ ഒന്നുമില്ല. എന്നാൽ, ആപ്പിളിന്റെ റിയാലിറ്റി പ്രോ ഹെഡ്സെറ്റ് ഏതാനും മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങുമെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തീർത്തും വിശ്വസനീയമായ വാർത്തകൾ സാങ്കേതിക വിദ്യാ ലോകത്തു നിന്നും റിപ്പോർട്ട് ചെയ്യുന്ന മാർക്ക് ഗർമാൻ പറയുന്നത് വരുന്ന ശരത്ക്കാലത്തിന് മുൻപായി റിയാലിറ്റി പ്രോ ഹെഡ്സെറ്റുകൾ പുറത്തിറങ്ങും എന്നു തന്നെയാണ്. മാത്രമല്ല, ജൂണിൽ ആപ്പിൾ സംഘടിപ്പിക്കുന്ന വേൾഡ് വൈഡ് ഡെവെലപ്പേഴ്സ് കോൺഫറൻസിനു മുൻപ് തന്നെ ഇത് പുറത്തിറങ്ങുമെന്നും ഗർമാൻ പറയുന്നു.
യഥാർത്ഥത്തിൽ 2019-ൽ പുറത്തിറക്കാൻ ഉദ്ദേശിച്ച ഈ ഉത്പന്നം വികാസ ഘട്ടത്തിലെ ചില സാങ്കേതിക തകരാറുകൾ മൂലം നീണ്ടു പോവുകയായിരുന്നു. ആപ്പിളിൽ നിന്നും വാർത്തകൾ ചോർത്തിയെടുത്ത മിങ് ചി കുവോ ഇക്കഴിഞ്ഞ ജനുവരിയിൽ പറഞ്ഞത് മെക്കാനിക്കൽ കമ്പോണന്റ് ടെസ്റ്റിംഗിൽ ചില പ്രശ്നങ്ങൾ ഉള്ളതിനാലും സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് ടൂളുകളുടെ അലഭ്യതയും മൂലമാണ് റിയാലിറ്റി പ്രോ ഹെഡ്സെറ്റ് പുറത്തിറങ്ങാൻ വൈകുന്നത് എന്നായിരുന്നു.
2023 ഫെബ്രുവരിയിൽ തന്നെ ചൈനയിലെ പ്ലാന്റിൽ ഇതിന്റെ ഉല്പാദനം ആരംഭിച്ചതായി ഗുർമാൻ പറയുന്നു. ഒരു തുടക്കം എന്ന നിലയിൽ അമേരിക്കയിൽ മാത്രമായിരിക്കും ഇപ്പോൾ റിയാലിറ്റി പ്രോ ഹെഡ്സെറ്റ് ഇറക്കുക. എന്നാൽ, അത് അല്പം വിലക്കൂടിയ ഒന്നായിരിക്കും എന്നതിൽ സംശയമില്ല. 3000 ഡോളറിനടുത്താണ് അമേരിക്കയിൽ ഇതിന്റെ വില വരിക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മറുനാടന് ഡെസ്ക്