നിങ്ങൾ ഒരു ഐഫോൺ ഉടമയാണോ ? എങ്കിൽ തീർച്ചയായും ചെലവേറിയ ഐ ക്ലൗദ് വാങ്ങാൻ നിർബന്ധിതനായിട്ടുണ്ടാകും. എന്നാൽ, ചില വഴികൾ പ്രയോഗിച്ചാൽ തീർച്ചയായും നിങ്ങളുടെ ഫോണിന്റെ മെമ്മറി വർദ്ധിപ്പിക്കാൻ കഴിയും. ആദ്യം നിങ്ങൽ അറിഞ്ഞിരിക്കേണ്ടത് ടെക്സ്റ്റ് മെസേജുകൾക്ക് സ്വാഭാവികമായി ഉള്ള ആയുസ്സ് സ്ഥിരമായതാണ് എന്നതാണ്. അതായത് നിങ്ങളുടെ ഫോണിൽ നിന്നും അയയ്ക്കുന്നതോ, ഫോണിലേക്ക് വന്നതോ ആയ ടെക്സ്റ്റ് മെസേജുകൾ സ്ഥിരമായി, എല്ലാക്കാലവും ഫോൺ മെമ്മറിയിൽ സംഭരിക്കപ്പെടും.

നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ആശയവിനിമയ സന്ദേശങ്ങൾ ഫോണിൽ ഇരിക്കുന്നത് ഗൃഹാതുര സ്മരണകൾ ഉണർത്തുമെങ്കിലും, അവ ഫോണിന്റെ സ്റ്റോറേജ് സ്പേസിന്റെ വലിയൊരു പങ്ക് സ്വന്തമാക്കുകയാണെന്ന് ഓർക്കണ്മ്. അതുകൊണ്ടു തന്നെ പഴയ സന്ദേശങ്ങൾ നീക്കം ചെയ്യപ്പെടേണ്ടതാണ്. അതിനായി ആപ്പിൾ സെറ്റിങ്സ് ആപ്പിൽ പോയി മെസ്സേജസ് എന്ന സബ്സെക്ഷനിലേക്ക് സ്‌ക്രോൾ ചെയ്തെത്തി അത് സെലക്ട് ചെയ്യുക.

അവിടെയും നിങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ലഭ്യമാകും. അതിൽ നിന്നും ''കീപ് മെസ്സേജസ്'' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ പ്രസ്സ് ചെയ്തശേഷം, താഴേക്ക് സ്‌ക്രോൾ ഡൗൺ ചെയ്ത് ''മെസ്സേജ് ഹിസ്റ്ററി'' എന്നതിലേക്ക് എത്തിച്ചേരുക. അത് തെരഞ്ഞെടുക്കുമ്പോൾ, 30 ദിവസം, 1 വർഷം, ഫോർ എവർ എന്നീ മൂന്ന് ഓപ്ഷനുകൾ നിങ്ങൾക്ക് ലഭ്യമാകും.മെസേജുകൾ എല്ലാം ഫോർ എവർ എന്നതിലാണ് കിടക്കുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.എന്നാൽ, നിങ്ങൾ 30 ദിവസങ്ങൾ എന്നതെ തെരഞ്ഞെടുത്താൽ 30 ദിവസത്തേക്കാൾ പഴക്കമുള്ള സന്ദേശങ്ങൾ എല്ലാം നീക്കം ചെയ്യപ്പെടും.

അങ്ങനെ, സന്ദേശങ്ങൾ നീക്കം ചെയ്തശേഷം സ്റ്റോറേജ് എത്രയെന്ന് പരിശോധിക്കുക. തീർച്ചയായും നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ സ്റ്റോറേജ് സ്പേസ് ലഭിച്ചിട്ടുണ്ടാകും. ഇതുവഴി ഐ ക്ലൗഡിനായി മുടക്കുന്ന പണം ലാഭിക്കുകയും ചെയ്യാം.