- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മാസം പതിനേഴിന് ഐ ഒ എസ് 17 ഇറങ്ങുമ്പോൾ നിങ്ങളുടെ ഐഫോണിന്റെ പല ഉപയോഗങ്ങളും മാറി മറിയും; കോൾ അവസാനിപ്പിക്കാനുള്ള റെഡ്ബട്ടന്റെ സ്ഥാനം പോലും മാറും; ഐഫോൺ ഉപയോഗിക്കുന്നവരെല്ലാം അറിയേണ്ട മാറ്റങ്ങൾ ഇവയൊക്കെ
തിരക്കു പിടിച്ച ജോലിക്കിടയിൽ ഒരു സ്പാം കോൾ വരുമ്പോഴോ, പങ്കാളിയുമായി ചൂടുള്ള വാദ പ്രതിവാദങ്ങൾ നടത്തുന്നതിനിടയിലോ പെട്ടെന്ന് ഫോൺ കട്ട് ചെയ്യണം എന്ന് തോന്നിയാൽ, ഐ ഫോൺ ഉപയോക്താക്കൾക്ക് അത് അല്പം കട്ടികൂടിയ പണിയായേക്കും. സെപ്റ്റംബറിൽ ഐ ഒ എസ് 17 അപ്ഡേറ്റ് വരുന്നതോറ്റെ ഫോൺ ഉപയോഗത്തിൽ കാതലായ മാറ്റങ്ങളാണ് വരാൻ പോകുന്നത്. നിലവിൽ, താഴെ മദ്ധ്യത്തിലായുള്ള, കോൾ അവസാനിപ്പിക്കുവാനുള്ള ബട്ടന്റെ സ്ഥാനം മാറുമെന്നാണ് ബീറ്റ ടെസ്റ്റർമർ പറയുന്നത്.
അപ്ഡേറ്റ് കഴിയുന്നതോടെ കോൾ അവസാനിപ്പിക്കുന്നതിനുള്ള ചുവന്ന ബട്ടൻ താഴെ വലതു ഭാഗത്തേക്ക് മാറും. മാത്രമല്ല, നിലവിൽ, ഐ ഒ എസ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ, ഉപയോക്താക്കൾക്ക് ചുവന്ന ബട്ടനോടൊപ്പം കോൾ ചെയ്യുന്ന സമയത്ത് മ്യുട്ട്, കീപാഡ്, ഓഡിയോ, ആഡ് കോൾ, ഫേസ് ടൈം, കോൺടാക്റ്റ്സ് എന്നിങ്ങളെ ആറ് മറ്റ് ഓപ്ഷനുകൾ കൂടി ലഭ്യമാകുന്നുണ്ട്. ഐ ഒ എസ് 17 ൽ ആക്സസ് നേടിയ ടോംസ് ഗൈഡ് പറയുന്നത് ഈ ലേ ഔട്ടിലും വ്യത്യാസം ഉണ്ടാകുമെന്നാണ്. നിലവിൽ ആറു ഓപ്ഷനുകളും ഗ്രിഡിനകത്താണ് ഉള്ളത്.
ഐ ഒ എസ് 17 ൽ കോൺടാക്റ്റ് ഓപ്ഷൻ ഗ്രിഡിൽ നിന്നും മാറ്റി സ്ക്രീനിന്റെ എറ്റവും താഴെ ഭാഗത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതോടൊപ്പം മറ്റ് അഞ്ച് ഓപ്ഷനുകളുടെ സ്ഥാനങ്ങളിലും മാറ്റമുണ്ട്. സ്ക്രീനിന്റെ അടിഭാഗത്ത് മദ്ധ്യത്തിൽ ടാപ്പ് ചെയ്ത് കോൾ അവസാനിപ്പിച്ച് ശീലിച്ച ഐഫോൺ ഉപയോക്താക്കളെ ആശയക്കുഴപ്പത്തിൽ ആക്കാനുള്ള പദ്ധതിയാണിതെന്നാണ് ഒരു ഉപയോക്താവ് ട്വിറ്ററിൽ കുറിച്ചത്.
ഐഫോൺ 15 പുറത്തിറക്കുന്ന സെപ്റ്റംബറിൽ തന്നെയായിരിക്കും ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഈ പുതിയ അപ്ഡേറ്റിംഗും വരിക. ഫോൺ ചാർജ്ജിംഗിൽ ആയിരിക്കുമ്പോഴും, ലാൻഡ്സ്കേപ് മോദിൽ ആയിരിക്കുമ്പോഴും സ്മാർട്ട് ഡിസ്പ്ലേ സാധ്യമാക്കുന്ന സ്റ്റാൻഡ് ബൈ മോഡ് ഉൾപ്പടെ നിരവധി പുതിയ ഫീച്ചറുകലും ഐ ഒ എസ് 17 ൽ ഉണ്ട് എന്നാണ് ബീറ്റ വേർഷൻ കണ്ടവർ പറയുന്നത്. അതുപോലെ ടെക്സ്റ്റ് ടൈപ്പ് ചെയ്യുമ്പോൾ ഉള്ള ഓട്ടോ കറക്റ്റും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്